Pavaratty

Total Pageviews

5,985

Site Archive

വി. ആഗ്നസ്സ് കന്യക, രക്തസാക്ഷി (292 304)

Share it:
കുഞ്ഞാട് എന്ന് വാച്യാര്ത്ഥമുള്ള ആഗ്നസ്സ് റോമില് ജനിച്ചു. പുണ്യവതിയെ ചിത്രീകരിക്കാറുള്ളത് ഒരു കുഞ്ഞാടിനെ കയ്യില് വഹിക്കുന്നതായിട്ടാണ്. പുണ്യവതിയുടെ തിരുനാള് ദിവസം ആശീര്വദിക്കുന്ന രണ്ട് കുഞ്ഞാടുകളുടെ രോമം ഉപയോഗിച്ചാണ് ആര്ച്ചുബിഷപ്പുമാര് അണിയുന്ന പാലിയം നെയ്തെടുക്കുന്നത്. 

റോമില് ജനിച്ച ഈ സുന്ദരിയെ പാണിഗ്രഹണം ചെയ്യാന് റോമന് യുവാക്കള് ആഗ്രഹിച്ചെങ്കിലും ഒരു സ്വര്ഗ്ഗീയ മണവാളന് തന്റെ കന്യാത്വം നേര്ന്നിരിക്കുകയാണെന്ന് അവള് മറുപടി പറഞ്ഞു. ഭഗ്നാശരായ കാമുകന്മാര് അവള് ക്രിസ്ത്യാനിയാണെന്ന് ആരോപിച്ചു. ജൂപിറ്ററിനെ ആരാധിക്കാന് ആജ്ഞാപിച്ചു. അതിനും വഴിപ്പെടുന്നില്ലെന്ന് കണ്ടപ്പോള് പീഡനോപകരണങ്ങള് കാണിച്ച് ഭീഷണിപ്പെടുത്തി. എന്നിട്ടും ഫലമില്ലെന്ന് കണ്ടപ്പോള് ചക്രവര്ത്തി അവളെ വേശ്യാഗൃഗഹത്തില് യഥേഷ്ടം ആര്ക്കും ഉപയോഗിക്കാന് നിയോഗിച്ചു. ഈശോ തന്റെ സ്വന്തമായവരെ സംരക്ഷിച്ചുകൊള്ളും എന്ന് അവളുടെ മറുപടി.

ഇതുകേട്ട് ക്രുദ്ധനായ ന്യായാധിപന് അവളെ നഗ്നയാക്കാന് ആജ്ഞാപിച്ചു. ഇത് അവള്ക്ക് വേദനാജനകമായിരുന്നുവെങ്കിലും ഈശോയില് ശരണംവെച്ച് നിര്ഭയം നിന്നു. ദൈവം അത്ഭുതം പ്രവര്ത്തിച്ചു. ഒരു യുവാവൊഴികെ മറ്റെല്ലാവരും അവിടെ നിന്ന് പാലായനം ചെയ്തു. അശുദ്ധ താല്പര്യത്തോടെ ആഗ്നസ്സിനെ നോക്കിയ ആ യുവാവ് അന്ധനായിത്തീര്ന്നു. തന്നെ വിവാഹം ചെയ്താല് അവളെ സ്വതന്ത്രയാക്കാമെന്ന് ന്യായാധിപന് പറഞ്ഞെങ്കിലും ഈശോയാണ് തന്റെ മണവാളന് താന് അവിടുത്തെ മാത്രമായിത്തീരും എന്ന് അവള് മറുപടി പറഞ്ഞു.

അവസാനം മരണവിധി പ്രഖ്യാപിക്കപ്പെട്ടു. ആ കുഞ്ഞുകൈകളില് വച്ച കയ്യാമം ഊര്ന്നുപോയെങ്കിലും ആഗ്നസ്സ് ആരാച്ചാരന്മാരെ സന്തോഷം ആനുഗമിച്ചു. ഒരു നിമിഷം അവള് മുട്ടുകുത്തി പ്രാര്ത്ഥിച്ചശേഷം വാളിന് കഴുത്ത് കാണിച്ചുകൊടുത്തു. ഒരു വെട്ടിന് ആ കുഞ്ഞാടിന്റെ ശിരസ്സ് നിലത്തുവീണു. കന്യാത്വത്തിന്റെ മഹത്വത്തെ ഇവള് രക്തസാക്ഷിത്വം കൊണ്ട് മകുടം ചാര്ത്തി. വി. അംബ്രാസിന്റെ പ്രസംഗം ശ്രവിക്കാം. ഇത് ഒരു കന്യകയുടെ തിരുനാളാണ്. അവളുടെ കന്യാത്വം നമുക്ക് അനുകരിക്കാം. ഒരു രക്തസാക്ഷിയുടെ പിറന്നാളാണ്. നമുക്ക് ത്യാഗങ്ങള് കാഴ്ചവെയ്ക്കാം. ഇത് വി. ആഗ്നെസ്സിന്റെ തിരുനാളാണ് എല്ലാ .മനുഷ്യരും വിസ്മയിക്കട്ടെ. കുട്ടികള് പ്രത്യാശിക്കുകയും വിവാഹിതരായ സ്ത്രീകള് ആശ്ചര്യപ്പെടുകയും അവളെ അനുകരിക്കുകയും ചെയ്യട്ടെ.

ആരാധനാ മഠം, പാവറട്ടി
Share it:

EC Thrissur

വിശുദ്ധരിലൂടെ

Post A Comment:

0 comments: