പെരിങ്ങാട് കാത്തലിക് അസോസിയേഷന്‍ പ്രസിഡണ്ടായി കെ. പി. ജോസഫ് മാസ്റ്ററെ തെരഞ്ഞെടുത്തു. വൈ. പ്രസിഡണ്ട് എ. ജെ. ജോഷി, സെക്രട്ടറി എ. റ്റി . ജോയ്, ജോ. സെക്രട്ടറിമാര്‍ എ. റ്റി ജോസ്, സജി എടക്കത്തൂര്‍, ട്രഷറര്‍ ഷാജി കെ. എല്‍., ജീവകാരുണ്യം കണ്‍വീനര്‍ വിന്‍സന്‍റ് വാഴപ്പിള്ളി, സര്‍ഗ്ഗവേദി കണ്‍വീനര്‍ ലിന്‍റോ കെ. ജെ., എന്നിവരേയേും തെരഞ്ഞെടുത്തു. പ്രമോട്ടര്‍ ഫാ. ഷോണ്‍സണ്‍ ആക്കാമറ്റത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് കെ. സി. ജേക്കബ്ബ്, ജോഷി കൊന്പന്‍, കെ. പി. ജോസഫ്, ജെന്നാ തോമസ്, പീറ്റര്‍ പുലിക്കോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്രിസ്തുമസ്സ് പ്രമാണിച്ച് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ 50 വീടുകളില്‍ പോയി അരി, കേക്ക് കിറ്റുകള്‍ വിതരണം ചെയ്തു. വി. വി. റാഫേല്‍, സജി എടക്കളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Navigation
Post A Comment:
0 comments: