Pavaratty

Total Pageviews

5,983

Site Archive

പുതവത്സരപുലരി

Share it:
കാലപ്രവാഹത്തിന്‍റെ കാഹളധ്വനിയുമായി വീണ്ടുമൊരു പുതവത്സരപുലരി വന്നണയുകയായി!!! കഴിഞ്ഞുപോയ വര്‍ഷത്തില്‍ ലഭിച്ച ദൈവദാനങ്ങള്‍ക്ക് കൃതജ്ഞതയര്‍പ്പിക്കുവാനും, ആസന്നമാകുന്ന പുതുവത്സരത്തില്‍ ദൈവാനുഗ്രഹങ്ങള്‍ യാചിക്കുവാനുമായി പരമകാരുണ്യവാനായ ദൈവം നല്‍കുന്ന സുവര്‍ണ്ണാവസരം!!! കഴിഞ്ഞ വര്‍ഷത്തില്‍ വന്നു ഭവിച്ച ബലഹീനതകള്‍ക്കും ദൈവപരിപാലനയുടെ നിഷേധത്തിനും മാപ്പിരക്കാനും, ശുഭ പ്രതീക്ഷകളും സത്പ്രതിജ്ഞകളുമായി പുതുവര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുവാനുമുള്ള ദൈവികാഹ്വാനത്തിന്‍റെ മന്ത്രധ്വനികളെ നമുക്ക് സ്വീകരിക്കാം. നിരാശ നല്‍കി ആത്മനാശം വരുത്തുകയെന്നതാണ് സാത്താന്‍റെ തന്ത്രം. കഴിഞ്ഞുപോയ വര്‍ഷം

പരാജയങ്ങളുടേതായിരിക്കാം. പക്ഷേ പ്രത്യാശയുടെ പൊന്‍കിരണങ്ങളുമായി ഇതാ പുതുവര്‍ഷം പടിവാതില്‍ക്കല്‍... പുതിയ തീരുമാനങ്ങളെടുത്ത് നന്നായി മുന്നോട്ടുപോകാനൊരുങ്ങുന്ന സമയമാണ് വരുന്നത്. എന്തെങ്കിലും നല്ല തീരുമാനമെടുക്കുന്നുണ്ടെങ്കില്‍ അത് നാളേയ്ക്ക് മാറ്റിവെയ്ക്കാതിരിക്കുക. ഇന്ന് ഈ നിമിഷം തന്നെ തുടങ്ങുക. തീര്‍ച്ചയായും വിജയം നമ്മോടൊപ്പമുണ്ടാകും. ഇന്നലെയും, നാളെയും ജീവിക്കേണ്ടവരല്ല നമ്മള്‍ . ഇന്ന് ജീവിക്കേണ്ടവരാണ്. ഇന്നു തന്നെ എത്രയോ നല്ല കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയും. എല്ലാകാര്യങ്ങളും ഈശോയോടൊത്ത് ചെയ്യാന്‍ നമുക്ക് ശ്രമിക്കാം. അപ്പോള്‍ ഈശോ തന്നെ നമുക്ക് വിജയങ്ങളൊരുക്കും. ഏവര്‍ക്കും പുതുവര്‍ഷത്തിന്‍റെ മംഗളങ്ങളും പ്രാര്‍ത്ഥനകളും ആശംസിക്കുന്നു. നിങ്ങളുടെ സ്വന്തം കൊച്ചച്ചന്‍ ഫാ. ലിന്‍റോ തട്ടില്‍
Share it:

EC Thrissur

കുഞ്ഞച്ചന്‍റെ കത്ത്

No Related Post Found

Post A Comment:

0 comments: