വി. യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിന് കീഴില്‍ ആരംഭിച്ച സാന്‍ജോസ് പബ്ലിക് സ്‌കൂള്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ്താഴത്ത് ഉദ്ഘാടനം ചെയ്തു. സെന്റ് ആന്‍സ് സംന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്‌സിനാണ് സ്‌കൂളിന്റെ നടത്തിപ്പിന്റെ ചുമതല. തീര്‍ത്ഥകേന്ദ്രം വികാരി സ്‌കൂള്‍ ട്രസ്റ്റ് ചെയര്‍മാനുമായ ഫാ. നോബി അമ്പൂക്കന്‍ അധ്യക്ഷനായി. പി.എ. മാധവന്‍ എം.എല്‍.എ., ഫാ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പൗളിന്‍, പഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവന്‍, വൈസ്പ്രസിഡന്റ് വി.കെ. അബ്ദുള്‍ ഫത്താഹ്, ഫാ. ജോജു അറയ്ക്കല്‍, എ.എല്‍. ആന്റണി, പി.എ. മുഹമ്മദ്‌ഷെരീഫ്, പി.യു. ഡേവിസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെയ്‌സ്, തീര്‍ത്ഥകേന്ദ്രം മാനേജിങ്ട്രസ്റ്റി എന്‍.എം. ആന്റണി, ട്രസ്റ്റംഗം പ്രൊഫ. ഇ.ഡി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Navigation
Post A Comment:
0 comments: