Pavaratty

Total Pageviews

5,982

Site Archive

ഊഴം എത്തിയിട്ടില്ല

Share it:
ഡോണ്സി വിന്സന്റ്, 
സെന്റ് ബെനഡിക്ട് യൂണിറ്റ്



തോമാസുകുട്ടിക്ക് സ്വന്തമെന്നു പറയാന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂലിവേല ചെയ്തായിരുന്നു അമ്മ മേരി അവനെ വളര്ത്തിയിരുന്നത്. ഒരു ദിവസം ചോറുവെയ്ക്കാന് അരി ഇല്ലാതെ അമ്മ മേരി വിഷമിക്കുന്നതുകണ്ടപ്പോള് തോമസുകുട്ടി ചോദിച്ചു “അമ്മേ എന്താ നമുക്കു മാത്രം ഇത്ര കഷ്ടപ്പാട്? ദൈവം എന്താ നമ്മളെ സഹായിക്കാത്തത്?” അവന്റെ നിഷ്കളങ്കമായ ആ ചോദ്യത്തിന് വളരെ ലാഘവത്തോടെ അമ്മ മേരി അവനോട് പറഞ്ഞു “മോനെ ഈ ലോകത്ത് ഒത്തിരി പേര് ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്. ദൈവം എല്ലാവരേയും സഹായിച്ചു വരുന്നതേ ഉള്ളൂ. നമ്മുടെ ഊഴം ഇനിയും എത്തിയിട്ടില്ല.” ഒരു പക്ഷേ അമ്മയുടെ വിഷമം കണ്ടിട്ടാകാം തോമസുകുട്ടി ഇങ്ങനെ ചോദിച്ചത്. എന്നാല് എത്ര പ്രാര്ത്ഥിച്ചിട്ടും എന്ത്കൊണ്ട് ദൈവം ഉത്തരമരുളാത്തത് എന്ന ചോദ്യം മനസ്സില് ബാക്കി വെച്ചുകൊണ്ട് ജീവിതം കഴിച്ചു കൂട്ടുന്നവര് ഏറെയാണ്. ഇന്ന് പലരും തങ്ങളുടെ ഊഴമെത്താത്തതിനാല് ദൈവത്തെ പഴിചാരുന്നതു കാണാം. തങ്ങളുടെ ഊഴമെത്താന് വേണ്ടി കാത്തിരിക്കുന്നവര് വളരെ വിരളവുമാണ്. പക്ഷേ നമ്മുടെ യാചനകള് കേള്ക്കാതിരിക്കാന് തക്കവിധം കര്ത്താവിന്റെ കാതുകള്ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല. രക്ഷിക്കാതിരിക്കാന് തക്കവിധം കരങ്ങള് കുറുകിപോയിട്ടില്ല. നിരാശയില് നിപതിക്കാതെ പ്രത്യാശയുടെ നിഴലില് അവിടത്തോട്കൂടി ആയിരിക്കുവാന് കഴിഞ്ഞാല് നമ്മുടെ ഊഴം അടുത്തെത്തി എന്നു തന്നെ നിശ്ചയിക്കാം. നന്മയുടെ പുതുജീവിതം മറ്റുള്ളവരുടെ മുന്പില് ഒരു പ്രകാശം പോലെ പരത്തുവാന് കഴിഞ്ഞെങ്കില് സംശയം കൂടാതെ പറയുവാന് കഴിയും എന്റെ ഊഴം എത്തി.
Share it:

EC Thrissur

feature

News

ലേഖനം

Post A Comment:

0 comments: