സെന്റ് മൈക്കിള് :
പ്രായമായവരെ ബഹുമാനിക്കുക ആദരിക്കുക എന്ന സത്ഗുണങ്ങള് കുട്ടികളില് വളര്ത്തുന്നതിനുവേണ്ടി യൂണിറ്റിന്റെ നേതൃത്വത്തില് പ്രായാധിക്യത്താല് അവശതയനുഭവിക്കുന്നവരും വാര്ദ്ധക്യകാല രോഗത്താല് ബുദ്ധിമുട്ടുന്നവരേയും പരിഗണിക്കുവാനും, ആദരിക്കുവാനും അവസരം ഒരുക്കി. ജനുവരി 14ാം തിയ്യതി ഉച്ചകഴിഞ്ഞ് 4 മണിക്ക് കിടങ്ങന് പാപ്പച്ചന് ചേട്ടന്റേയും ചിരിയങ്കണ്ടത്ത് മാര്ത്തചേച്ചിയുടേയും ഭവനത്തില് യൂണിറ്റംഗങ്ങള് മധുരപലഹരങ്ങളുമായി ചെന്ന് അവരുടെ പ്രയാസങ്ങളില് പങ്കുചേരുകയും കേക്ക് മുറിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. എല്ലാവരും ഒത്തൊരുമിച്ച് പ്രാര്ത്ഥിച്ചു ബൈബിള് വചനങ്ങള് പങ്കുവെച്ചു. എന്തെല്ലാം പ്രയാസങ്ങളും കഷ്ടപ്പാടുകളും ഉണ്ടെങ്കിലും ദൈവത്തോട് ചേര്ന്നു നില്ക്കാനുള്ള അഭിവാഞ്ച അവരില് ഉളവാക്കി. മാതാപിതാക്കളെ തള്ളിപ്പറയുന്ന ഇന്നത്തെകാലത്ത് കുട്ടികള്ക്ക് ഈ പരിപാടി ഒരു പുതിയ സന്ദേശം നല്കി. ശ്രീമതി. ലില്ലി സണ്ണി, പ്രിന്സി ജോയ്, സെക്രട്ടറി സ്റ്റെല്ല ജോര്ജ്ജ്, ഷൈനി ചാര്ളി, അനീഷ ആന്റണി തുടങ്ങിയവര് പരിപാടികള്ക്ക് നേതൃത്വം നല്കി.
Post A Comment:
0 comments: