Pavaratty

Total Pageviews

5,979

Site Archive

ത്യാഗത്തിന്റെ വഴികളിലൂടെ

Share it:
ഫെസ്റ്റിന് ഫ്രാന്സീസ് കെ., ഹോളിക്രോസ്സ് യൂണിറ്റ


മാര്ച്ച് മാസം കടന്നുവരികയാണല്ലോ. പരീക്ഷകളുടേയും പരീക്ഷണങ്ങളുടേയും ഈ അവസരത്തില് അവയെ അതിജീവിക്കാനുള്ള ഒരുക്കത്തിലാണ് എല്ലാ വിദ്യാര്ത്ഥികളും. ദൈവത്തില് അടിയുറച്ച വിശ്വാസത്തിന്റേയും പ്രാര്ത്ഥനയുടേയും കൂടെ നമ്മുടെ പരിശ്രമവും ഒത്തുചേരുന്പോള് നമുക്ക് ഉന്നതവിജയം കൈവരിക്കാം. പരീക്ഷകള്ക്കു മുന്നോടിയായി നമുക്ക് നമ്മുടെ മനസ്സിനെ സ്വയം ആത്മശുദ്ധീകരണം നടത്താം.

മിശിഹായുടെ ഉയിര്പ്പിനുമുന്നോടിയായുള്ള അന്പതുനോന്പിന്റെ വ്രതശുദ്ധിയാര്ന്ന നാളുകളില് ദൈവത്തോടുകൂടെ ആയിരിക്കാന് നെറ്റിത്തടത്തില് ചാരംപൂശി വ്രതമനസ്കരാകുന്ന ദിനങ്ങള് കടന്നുവരികയാണ്. മാനസാന്തരത്തിനു യോജിച്ച ഫലങ്ങള് പുറപ്പടുവിക്കാനും പ്രാര്ത്ഥനയിലും ആത്മവിശുദ്ധിയിലും ജീവിക്കാനുള്ള പുണ്യദിനങ്ങള്. ഉപവാസത്തിന്റേയും മാനസാന്തരത്തിന്റേയും കുരിശിന്റെ വഴിയൂലൂടെയും നെറ്റിയില് ചാരംപൂശിയും ആരംഭിക്കുന്ന അന്പതുനോന്പിന്റെ വ്രതശുദ്ധിയില് ഇനിയുള്ള ജീവിതം നാം പുതിക്കിയെടുക്കേണ്ടതുണ്ട്. സ്വയം അനുതപിക്കുവാനും ദൈവത്തിലേയ്ക്ക് അടുക്കാനും അനുഗ്രഹങ്ങള് സ്വന്തമാക്കാനുമുള്ള ഒരു അവസരമാണിത്. ഈ നോന്പുകാലം പുതിയ ഉണര്വ്വിലേയ്ക്കും വിശ്വാസത്തിന്റെ ഉയര്ന്ന തലങ്ങളിലേയ്ക്കും കടന്നുചെല്ലാന് സര്വ്വശക്തനായ ദൈവം നിങ്ങളെ ഓരോരുത്തരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

മാര്ച്ച് മാസത്തില് നമ്മുടെ ഇടവകമദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള് നാം ആഘോഷിക്കുകയാണ്. ആദ്യമേതന്നെ തിരുന്നാളിന്റെ മംഗളങ്ങള് ഏവര്ക്കും ഏറ്റവും സ്നേഹത്തോടെ നേര്ന്നുകൊള്ളുന്നു. പണത്തിനും പദവിക്കും മുന്നില് കീഴടങ്ങുവാനും ആളുകളുടെ മുന്നില് വലിയവനാണെന്ന് നടിക്കാനും തിരക്ക് കൂട്ടുന്ന നമുക്ക് ഒരു വലിയ പാഠമാണ്. വിശുദ്ധ യൗസേപ്പിന്റെ ജീവിതം. വി. യൗസേപ്പിനെപ്പോലെ വിശ്വസ്തനായ ഒരു ഭര്ത്താവില്ലെങ്കില് വളര്ത്തുപിതാവില്ലെങ്കില് യേശുചരിത്രത്തിനും മറിയത്തിന്റെ ജീവിതത്തിനും പൂര്ണ്ണത കൈവരിക്കാന് സാധിക്കില്ല. “നല്ല മരണത്തിന്റെ മദ്ധ്യസ്ഥനായ മാര് യൗസേപ്പ് പിതാവേ എല്ലാം കടന്നുപോയെന്നും ദൈവം മാത്രം നിലനില്ക്കുന്നുവെന്നും ഗ്രഹിക്കുന്ന ഞങ്ങളുടെ അന്ത്യനിമിഷത്തില് കര്ത്താവിനാലും കര്ത്താവിന്റെ മാതാവിനാലും അനുഗ്രഹിക്കപ്പെട്ടവനുമായ മാര് യൗസേപ്പിതാവേ ഞങ്ങളുടെ മരണനേരത്തിലും നീ ഞങ്ങള്ക്ക് തുണയായിരിക്കണമേ.” ജീവിതത്തിന്റെ പരീക്ഷണസന്ധികളില് നമുക്കും വിശുദ്ധന്റെ അചഞ്ചലമായ വിശ്വാസം പിന്തുടരാം.
Share it:

EC Thrissur

feature

News

ലേഖനം

Post A Comment:

0 comments: