കുടുംബക്കൂട്ടായ്മ യൂണിറ്റ് പ്രസിഡണ്ടുമാരുടേയും കേന്ദ്രസമിതിയുടേയും ഒരു സംയുക്ത യോഗം 23.02.14 ഞായറാഴ്ച രാവിലെ 9.00 മണിക്ക് യോഗഹാളില് ബഹു. വികാരി റവ. ഫാ. ജോണ്സണ് അരിന്പൂരിന്റെ അദ്ധ്യക്ഷതയില് കൂടുയുണ്ടായി. പ്രാര്ത്ഥനയോടെ ആരംഭിച്ച യോഗത്തില് സെക്രട്ടറി സി. കെ. ജോസ് സ്വാഗതവും കണ്വീനര് ഇ. ഡി. ജോണ് ആമുഖപ്രസംഗവും ട്രഷറര് വി. ജെ. തോമസ് നിലവിലെ ധനസ്ഥിതിയും വിവരിച്ചു. തുടര്ന്ന് നടന്ന ചര്ച്ചയ്ക്ക് അദ്ധ്യക്ഷന് വികാരി റവ. ഫാ. ജോണ്സണ് അരിന്പൂര് നേതൃത്വം നല്കി. ഇടവക ബുള്ളറ്റിന് കമ്മറ്റിയിലേയ്ക്ക് നാല് അംഗങ്ങളുടെ പേരുകള് യോഗം നിര്ദ്ദേശിച്ചു. വിജയമാത യൂണിറ്റ് അംഗം ബ്രിജു വിന്സന്റെ ഗുരുതര രോഗാവസ്ഥ പരിഗണിച്ച് പ്രതിനിധിയോഗം നിര്ദ്ദേശിച്ചപ്രകാരം കേന്ദ്രസമിതി അടിയന്തിരമായി നല്കിയ ഒരു ലക്ഷംരൂപ മാര്ച്ച് മാസത്തില് പിരിക്കുന്ന ശതാംശത്തിന്റെ കൂടെ എല്ലാ വീടുകളില് നിന്നും യൂണിറ്റ് ഭാരവാഹികള് പിരിക്കുന്നതിനും ഇടവകയിലെ വീടുകളുടെ എണ്ണം പരിഗണിക്കുന്പോള് ഒരു വീട്ടില് നിന്നും ശരാശരി അന്പത് രൂപയെങ്കിലും പിരിവെടുക്കുന്നതിനും തീരുമാനിച്ചു. വലിയ നൊയന്പിലെ ബുധനാഴ്ചകളിലെ ഊട്ടുനേര്ച്ചയ്ക്കും വെള്ളിയാഴ്ചകളിലെ പദയാത്രകള്ക്കും, പാലയൂര് മഹാ തീര്ത്ഥാടനത്തിനും സഹകരിക്കേണ്ട യൂണിറ്റുകളെ നിശ്ചയിച്ചു. ശതാംശത്തിന്റെ പിരിവ് തുടര്ച്ചയായി മുടക്കം വരുത്തുന്ന യൂണിറ്റ് ഭാരവാഹികള് മേലില് വീഴ്ചകൂടാതെ ശതാംശം ഓഫീസില് അടയ്ക്കണമെന്നും യൂണിറ്റ് വാര്ഷികങ്ങളോ, തിരുനാളുകളോ നടക്കുന്പോള് കേന്ദ്രസമിതി ഭാരവാഹികെള പങ്കെടുപ്പിക്കാന് ശ്രദ്ധിക്കണമെന്നും നിര്ദ്ദേശിച്ചു. ഇടവകദിനം മെയ്മാസം അവസാനം നടത്താന് ധാരണയായി. കുടുംബകാര്ഡ് പുതുക്കുവാനുള്ള ഫോറങ്ങള് യൂണിറ്റുകള്ക്ക് വിതരണം ചെയ്യുകയും അവ തെറ്റുകൂടാതെ പൂരിപ്പിച്ച് മാര്ച്ച് മാസത്തില് തന്നെ തിരിച്ചേല്പിക്കാന് യൂണിറ്റ് പ്രസിഡണ്ടുമാര് നേതൃത്വം നല്കേണ്ടതാണെന്നും തീരുമാനിച്ചു. കൂടുംബകൂട്ടായ്മ പാലയൂര് ഫൊറോന കേന്ദ്രസമിതി ജോ. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുബിരാജ് തോമസിനെ യോഗം അനുമോദിച്ചു. യോഗത്തിന് ജോ. സെക്രട്ടറി സൂബിരാജ് തോമസ് നന്ദി രേഖപ്പെടുത്തി. അസി. വികാരി റവ. ഫാ. ജിജോ കപ്പിലാംനിരപ്പേലിന്റെ പ്രാര്ത്ഥനയോടെ സമാപിച്ചു.
Navigation
Post A Comment:
0 comments: