വാ. ചാവറ കുരിയാക്കോസ് ഏലിയാസ് :
വാ. ചാവറയച്ചന്റെ തിരുനാള് 19.01.14ന് ഫാ. നോബി അന്പൂക്കന് ഉദ്ഘാടനവും എസ്. എസ്. എല്. സി പരീക്ഷയില് 10അ+ നേടിയ കുളങ്ങര തോമസ് ജോസഫിന്റെ മകള് നിസി ജോസഫിന് ക്യാഷ് അവാര്ഡ് നല്കി. യൂണിറ്റില് 65 വയസ്സ് പൂര്ത്തിയാക്കിയ 12 പേരെ പൊന്നാടയണിയിച്ച് ആദരിച്ചു. സീനിയര് സിറ്റിസണ് ഒലക്കേങ്കില് കുരിയന് സിസിലി, ജൂനിയര് സിറ്റിസണ് ചിരിയംകണ്ടത്ത് ഡെന്നി ദിയാറോസ് എന്നിവര്ക്ക് സമ്മാനം നല്കി. കലാപരിപാടികളില് പങ്കെടുത്തവര്ക്ക് ഏകോപനസമിതി കണ്വീനര് പ്രൊഫ. ഇ. ഡി. ജോണ് സമ്മാനദാനം നിര്വ്വഹിച്ചു. വാ. ചാവറയച്ചന്റെ കാലഘട്ടത്തേയും പ്രവര്ത്തനത്തേയും വിശദീകരിച്ചു. തുടര്ന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.
Post A Comment:
0 comments: