പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ ബുധനാഴ്ച ആചരിക്കും. ഊട്ടുനേര്‍ച്ചയ്ക്ക് കുടുംബകൂട്ടായ്മയിലെ വനിതാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരുക്കം തുടങ്ങി. 40ഓളം കുടുംബ കൂട്ടായ്മയിലെ പ്രധാന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാങ്ങ അച്ചാറും പുളിയിഞ്ചിയും ഒരുക്കുന്ന തിരക്കിലാണവര്‍.
മരണ തിരുനാളിന്റെ ഭാഗമായി ഒരുക്കുന്ന വിഭവ ഊട്ടുസദ്യ നേര്‍ച്ചയ്ക്ക് ഉപ്പേരിക്ക് പുറമെ പുളിയിഞ്ചി, പപ്പടം, ശര്‍ക്കര, ഉപ്പേരി, നാലുവെട്ടി, പായസം തുടങ്ങിയവയാണ് വിഭവങ്ങള്‍.
രാവിലെ 7, 8.15നും വൈകിട്ട് 5നും 7നുമാണ് ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ നടക്കുന്നത്. കാലത്ത് 10ന് ആഘോഷമായ തിരുനാള്‍ റാസ കുര്‍ബ്ബാനയ്ക്ക് ഫൊറോന വികാരി ഫാ. ജോണ്‍ അയ്യങ്കാന മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ആന്റണി അമ്മുത്താന്‍ തിരുനാള്‍ സന്ദേശം നല്‍കും.
തുടര്‍ന്ന് വിഭവ ഊട്ടുനേര്‍ച്ച പാരിഷ്ഹാളില്‍ ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അന്നിദ വെള്ളം തളിച്ച് ആശീര്‍വാദം നടത്തും.
വൈകിട്ട് 15 ദേശങ്ങളില്‍നിന്ന് പുറപ്പെടുന്ന വാദ്യമേളങ്ങളോടു കൂടിയ തേര് എഴുന്നള്ളിപ്പ് രാത്രി 10.30ന് തീര്‍ത്ഥകേന്ദ്രം മൈതാനിയില്‍ എത്തും. തുടര്‍ന്ന് ഫാന്‍സി വെടിക്കെട്ട് നടക്കും.
Post A Comment:
0 comments: