സെന്റ് ജോസഫ്സ് തീര്‍ത്ഥകേന്ദ്രത്തില്‍ ഇനി ഊട്ട് നേര്‍ച്ച തയ്യാറാക്കുന്നത് ആവിയന്ത്രത്തിന്റെ സഹായത്താല്‍. ഊട്ട് നേര്‍ച്ചയ്ക്കുള്ള ഭക്ഷണം ഇനി മുതല്‍ ആവിയന്ത്രത്തിന്റെ സഹായത്തിലാകും തയ്യാറാക്കുന്നത്. ഒരേസമയം 200 കിലോ അരി വീതം 45 മിനിറ്റിനുള്ളില്‍ പാകം ചെയ്യാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. 2,70,000 രൂപ െചലവ് വരുന്ന 5 സിലിന്‍ഡറും ഒരു സ്റ്റീമറും അടുങ്ങുന്നതാണ് ആവിയന്ത്രം. വിറക് ഇന്ധനമായി ഉപയോഗിക്കും. നോമ്പാചരണത്തിന്റെ ഭാഗമായി ബുധനാഴ്ച നടക്കുന്ന ഊട്ട് നേര്‍ച്ചയ്ക്ക് ആവിയന്ത്രം ഉപയോഗിക്കും. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ആശീര്‍വാദം നടത്തും.
Navigation
Post A Comment:
0 comments: