Pavaratty

Total Pageviews

5,987

Site Archive

ഇടവക മധ്യസ്ഥന്‍റെ തിരുനാള്‍

Share it:
വി. യൗസേപ്പിതാവിന്‍റെ തിരുനാളാഘോഷിക്കാന്‍ നാം ഒരുങ്ങുന്പോള്‍, നമ്മുടെ ഇടവക മധ്യസ്ഥന്‍റെ തിരുനാള്‍ ആശംസകളും അനുഗ്രഹങ്ങളും നിങ്ങളുടെ വ്യക്തി ജീവിതത്തിനും കുടുംബങ്ങള്‍ക്കും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
            ശബ്ദത്തേക്കാള്‍ വാചാലമാണ് മൗനമെന്ന് തെളിയിച്ച പുണ്യാത്മാവാണ് വി. യൗസേപ്പ്. രക്ഷാകര ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ വ്യക്തിയാണെങ്കിലും യൗസേപ്പിതാവ് ഉച്ചരിക്കുന്ന ഒരു വാക്കുപോലും സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ല. മറ്റുള്ളവരെ കേള്‍ക്കുന്നതിനേക്കാളധികം സംസാരിക്കാനിഷ്ടപ്പെടുന്ന ശബ്ദായമാനമായ ഈ സമൂഹത്തില്‍ നിശബ്ദമായി വിരിയുന്ന ധ്യാനത്തിന്‍റെ മാതൃകയാണ് യൗസേപ്പിതാവ്.
            സ്വര്‍ഗ്ഗം നയിക്കുന്ന ഒരു മനുഷ്യനായിരുന്നു യൗസേപ്പ്. വി.  ഗ്രന്ഥത്തില്‍ നാം കണ്ടുമുട്ടുന്ന ജോസഫുമാരൊക്കെ സ്വപ്നം കാണുന്നവരും സ്വപ്നത്തെ വ്യാഖ്യാനിക്കുന്നവരുമാണ്. പൂര്‍വ്വ യൗസേപ്പ് സഹതടവുകാരുടേയും, രാജാവിന്‍റേയും സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കുന്നുണ്ട്. (ഉല്‍പത്തി 40/41) ദൈവത്തിന്‍റെ ആത്മാവ് കുടികൊള്ളുന്ന ഇവനെപ്പാലെ മറ്റൊരു മനുഷ്യനില്ലെന്ന് ഫറവോ സാക്ഷ്യപത്രം നല്‍കുന്നുണ്ട്. (ഉല്‍പ.41/ 38) പുതിയ നിയമത്തില്‍ നാം കാണുന്ന യൗസേപ്പിതാവും സുവിശേഷത്തിലെ ആദ്യ രണ്ട് അദ്ധ്യായങ്ങളില്‍ കാണുന്നത് നാല് സ്വപ്നങ്ങളാണ്. നാല് സ്വപ്നങ്ങളിലും അദ്ദേഹത്തിന് ദൈവിക സന്ദേശങ്ങളും മുന്നറിയിപ്പുകളും ലഭിക്കുന്നുണ്ട്. സ്വര്‍ഗ്ഗത്തോട് അദ്ദേഹം നിരന്തരം ആലോചന ചോദിച്ചിരുന്നതുകൊണ്ടും ഉണര്‍ന്നിരുന്ന സമയങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ മനസ്സ് സ്വര്‍ഗ്ഗീയ വെളിച്ചത്തില്‍ ലയിച്ചിരുന്നതുകൊണ്ടുമാവണം യൗസേപ്പിതാവിന്‍റെ സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗീയ ദൂതന്മാരും സ്വര്‍ഗ്ഗീയ സന്ദേശങ്ങളും നിറയുന്നത്. യൗസേപ്പിതാവിനെ നമുക്കു വണങ്ങാം. കാരണം അദ്ദേഹം സ്വര്‍ഗ്ഗത്തെ മനസ്സില്‍ കൊണ്ടുനടന്നയാളാണ്. ആലോചനകള്‍ മുഴുവന്‍ ദൈവത്തോടു മാത്രം നടത്തിയവന്‍. വികാരത്തെ വിചാരംകൊണ്ടും വിവേകം കൊണ്ടും മെരുക്കിയവന്‍. സ്വപ്നങ്ങളില്‍ പോലും ദൈവമുള്ളവന്‍. യേശുവിന്‍റെ വളര്‍ത്തുപിതാവായ, കന്യാവ്രതക്കാരുടെ കാവല്‍ക്കാരനായ, നല്ല മരണത്തിന്‍റെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന് നമ്മെത്തന്നെ ഭരമേല്‍പ്പിച്ചുകൊണ്ട് ഒരു നല്ല കുടുംബജീവിതത്തിനുവേണ്ടി, ഒരു നല്ല സമൂഹ ജീവിതത്തിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

                                                സ്നേഹത്തോടെ
                                                                            ഫാ. ബിനോയ് ചാത്തനാട്ട്.
Share it:

EC Thrissur

feature

News

Post A Comment:

0 comments: