പാവറട്ടി കെ. സി. വൈ. എം. എല്ലാ വര്ഷവും നടത്തിവരുന്ന ഇടവകതല ബൈബിള് ക്വിസ്സ് മത്സരം 2014 ജനുവരി 26ാം തിയ്യതി വൈകീട്ട് 3 മണിമുതല് 5 മണിവരെ യോഗഹാളില് വെച്ച് നടന്നു. മത്സരത്തിന്റെ ഉദ്ഘാടനം പ്രതിനിധിയോഗം സെക്രട്ടറി അഡ്വ. സി. കെ. വിന്സന്റ് നിര്വ്വഹിച്ചു. പ്രസ്തുത യോഗത്തില് മുന് അസി. വികാരി ഫാ. ഷോണ്സണ് ആക്കാമറ്റത്തില് അദ്ധ്യക്ഷനായിരുന്നു. 18 ടീമുകള് മത്സരത്തില് പങ്കെടുത്തു. ഒന്നാം സ്ഥാനം റീന തോമസ് ചിരിയങ്കണ്ടത്ത് & ജെറിന് ജോണ്സണ് ചിരിയങ്കണ്ടത്ത് (സെന്റ് ഫ്രാന്സീസ് അസീസ്സി യൂണിറ്റ്), രണ്ടാം സ്ഥാനം അജിത്ത് ജോയ് നീലങ്കാവില് & ജോയല് ജോബി ചിറമ്മല് (സെന്റ് ക്ലാര), മൂന്നാം സ്ഥാനം ലിന്റ് വിന്സന്റ് & ജെറീസ സരിത (വാ. ചാവറ കുരിയാക്കോസ് ഏലീയാസ്) എന്നിവര് അര്ഹരായി. മത്സരാര്ത്ഥികള്ക്കുള്ള പ്രോത്സാഹനസമ്മാനങ്ങള് റവ. ഫാ. സിന്റോ കാരേപറന്പന് നിര്വ്വഹിച്ചു. വിജയികള്ക്കുള്ള സമ്മാനങ്ങള് ഇടവകദിനത്തില് വിതരണം ചെയ്യുന്നതാണ്. സഹകരിച്ച ഏവര്ക്കും നന്ദി.
Navigation
Post A Comment:
0 comments: