Pavaratty

Total Pageviews

5,987

Site Archive

അനുശോചനം

Share it:

ഭാരത സഭയുടെ പ്രമുഖ ദൈവശാസ്ത്രജ്ഞൻ ബഹു. പോൾ പുത്തനങ്ങാടിയുടെ നിര്യാണത്തിൽ കേരള സഭയുടെ വേദനയും അനുശോചനവും കെ.സി.ബി.സി. പ്രസിഡന്റും തൃശൂർ അതിരൂപതാ മേത്രാപോലീത്തയും ആയ മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു. ബഹു. പോൾ പുത്തനങ്ങാടി സഭയുടെ പണ്ഡിതവര്യനും വിശ്വസ്ത സഭാംഗവും ആയിരുന്നു എന്ന് അഭിവന്ദ്യ മെത്രാപോലീത്ത സലേഷ്യൻ സുപ്പീരിയർക്കുള്ള തന്റെ അനുശോചന സന്ദേശ ത്തിൽ രേഖപെടുത്തി. വിലമതിക്കാനാകാത്ത സംഭാവനകളാണ് ബഹു. പോൾ പുത്തനങ്ങാടി സഭക്കും രാഷ്ട്രത്തിനും നല്കിയിട്ടുള്ളത് എന്നതിനാൽ സലേഷ്യൻ സമൂഹത്തിനു മാത്രമല്ല സഭക്കും രാഷ്ട്രത്തിനും അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണ്. ദൈവശാസ്ത്ര പാണ്ഡിത്യവും പ്രത്യേകിച്ച് ആരാധനക്രമ ദൈവശാസ്ത്രത്തിൽ ഉള്ള വ്യത്യസ്തവും നവീനവും ആയ അദ്ദേ ഹത്തിന്റെ സമീപനങ്ങളും ആദരണീയമാണ്.

Share it:

EC Thrissur

church in the india

Post A Comment:

0 comments: