
വിശുദ്ധ യൗസേപ്പിതാവിന്‍റെ മാധ്യസ്ഥ തിരുനാളിന് എത്തുന്നവര്‍ക്കുള്ള അരി, അവില്‍ നേര്‍ച്ചപ്പൊതികള്‍ തയാറായി.
ഇടവകയിലെ ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയുടെ നേതൃത്വത്തില്‍ ആണ് നേര്‍ച്ചപൊതികള്‍ തയാറാക്കിയിട്ടുള്ളത്. പാവറട്ടി തീര്‍ഥകേന്ദ്രത്തിന്‍റെയും വിശുദ്ധ യൗസേപ്പിതാവിന്‍റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള പായ്ക്കറ്റുകളിലാണ് മുന്നൂറു ഗ്രാം വീതം അരി,അവില്‍ നേര്‍ച്ച നിറച്ചിട്ടുള്ളത്.തിരുനാള്‍ ദിവസം നേര്‍ച്ച സദ്യയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് നല്‍കുന്നതിനായിട്ടാണ് നേര്‍ച്ചപായ്ക്കറ്റുകള്‍ തയാറാക്കിയിട്ടുള്ളത്.ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന നൈവേദ്യപൂജയെ തുടര്‍ന്ന് നേര്‍ച്ച പൊതികളുടെ വിതരണം ആരംഭിയ്ക്കും.
ഫ്രാന്‍സിസ്കന്‍ മൂന്നാം സഭ ഭാരവാഹികളായ ടി.കെ ജോസ് മാസ്റ്റര്‍, പി.ഐ ഡേവിസ്, ടി.ആര്‍ ജോസ്, പി.ജെ ലോനപ്പന്‍, ടി.എന്‍ മത്തായി എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേര്‍ ഒത്തുചേര്‍ന്നാണ് നേര്‍ച്ചപൊതികള്‍ ഒരുക്കുന്നത്. അരിയുടെയും അവിലിന്‍റെയും അരലക്ഷം വീതം നേര്‍ച്ചപ്പൊതികള്‍ തയാറാക്കി കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. ഇതുകൂടാതെ തിരുനാള്‍ ദിവസങ്ങളില്‍ നേര്‍ച്ച ഊണ് പൊതികളും വിതരണം ചെയ്യും.
Post A Comment:
0 comments: