ബാംഗളൂരിലെ സെന്‍റ് ഫ്രാന്‍സീസ് ദേവാലയത്തില്‍ ആ ക്രമണം നടത്തിയ സംഭവത്തില്‍ കെ.സി.ബി.സി മദ്യവിരുദ്ധസമിതി തൃശൂര്‍ അതിരൂപത കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോജു പനയ്ക്കല്‍ അധ്യക്ഷ ത വഹിച്ചു. പ്രസിഡന്‍റ് ആന്‍റണി പന്തല്ലൂക്കാരന്‍, ടി.എല്‍ പൗലോസ്, മാര്‍ട്ടിന്‍ പേരെക്കാടന്‍, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ടി.സി. കുര്യാക്കോസ്, കെ.എല്‍ ആന്‍റണി, പ്രേമ മൈക്കിള്‍, ലൂസി ഈനാശു എന്നിവര്‍ പ്രസംഗിച്ചു.
ബാംഗളൂരിലെ ഹെബഗുഡി സെന്‍റ് ഫ്രാന്‍സീസ് ദേവാലയത്തിലെ തിരുസ്വരൂപങ്ങള്‍ നശിപ്പിക്കുകയും പള്ളിസാമഗ്രികള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന് കേരള ന്യൂനപക്ഷഫ്രണ്ട് സംസ്ഥാനകമ്മിറ്റി അടിയന്തിരയോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തില്‍ ചെയര്‍മാന്‍ സൈബാസ്റ്റ്യന്‍ ചൂണ്ടല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സി.എ. ജോണി, പി.ടി കൊച്ചപ്പന്‍ പല്ലന്‍, വി.ടി ജോസ്, വര്‍ഗീസ് നായങ്കര എന്നിവര്‍ പ്രസംഗിച്ചു.
Navigation
Post A Comment:
0 comments: