പെരിങ്ങാട് സെന്റ് തോമസ് ദേവാലയം തിരുനാളിനായി അലങ്കരിച്ചു. ഒമ്പതിന് വൈകീട്ട് വിശുദ്ധകുര്‍ബ്ബാന, ലദീഞ്ഞ്, നൊവേന, കൂടുതുറക്കല്‍ ശുശ്രൂഷ, വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വണങ്ങുന്നതിനായി എഴുന്നള്ളിച്ച് വെയ്ക്കല്‍ എന്നിവ ഫാ. ലിന്‍േറാ തട്ടിലിന്റെ നേതൃത്വത്തില്‍ നടക്കും. പള്ളി അങ്കണത്തില്‍ വെടിക്കെട്ടും ഉണ്ടാകും. രാത്രി 10 വരെ വിവിധ സമുദായങ്ങളുടേയും സംഘടനകളുടെയും വിശ്വാസികളുടേയും നേതൃത്വത്തില്‍ വള, ശൂലം എഴുന്നള്ളിപ്പുകള്‍ ദേവാലയത്തില്‍ എത്തിച്ചേരും . തിരുനാള്‍ദിനമായ 10ന് രാവിലെ 10 മണിക്ക് നടക്കുന്ന തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് മുല്ലശ്ശേരി പള്ളി വികാരി ഫാ. ജോയ് മൂക്കന്‍ മുഖ്യ കാര്‍മ്മികനാകും. ഫാ. സ്റ്റാന്‍ലി ചുങ്കത്ത് തിരുനാള്‍സന്ദേശം നല്‍കും. 11ന് രാവിലെ 6.30ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബ്ബാന ഉണ്ടായിരിക്കും. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി തിരുനാള്‍ ഫ്‌ളാഷ് -2013 ഫോട്ടോഗ്രാഫി മത്സരം നടക്കും.
Navigation
Post A Comment:
0 comments: