സെന്റ് വിന്സന്റ് ഡി പോള് സംഘത്തിന്റെ നേതൃത്വത്തില് മാര്ച്ച് 18 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് പാവറട്ടി തീര്ത്ഥകേന്ദ്രത്തില്വെച്ച് സീനിയേഴ്സ് സംഗമം നടത്തുന്നു. ജീവിത സായാഹ്നത്തില് എത്തി നില്ക്കുന്ന 70 വയസ്സിനുമുകളിലുള്ളവരും കിടപ്പുരോഗികളുമായവരുമാണ് ഈ സംഗമത്തില് പങ്കെടുക്കുക. അന്നേദിവസം പ്രത്യേകമായി കുന്പസാരവും കുര്ബാനയും സന്ദേശവും കുര്ബാനസ്വീകരണവും സ്നേഹവിരുന്നും നടത്തുന്നു. പഴയകാല സുഹൃത്തുക്കളെ ഒരുമിച്ച് കാണുവാനും പൂര്വ്വകാല സ്മരണകള് അയവിറക്കാനും ഒരു സുവര്ണ്ണാവസരം. മാനസിക പിരിമുറുക്കത്തില് നിന്ന് വിടപറഞ്ഞ് സമാധാനത്തിന്റേയും സന്തോഷത്തിന്റേയും അര ദിവസം. പങ്കെടുക്കുന്ന എല്ലാവര്ക്കും ഷോള് സമ്മാനമായി നല്കുന്നു. ഈ സംഗമത്തിലേയ്ക്ക് 70 വയസ്സ് കഴിഞ്ഞ എല്ലാവരേയും കിടപ്പുരോഗികളേയും സ്നേഹപൂര്വ്വം ക്ഷണിക്കുന്നു. പങ്കെടുക്കുന്നവര് 10.03.2012നു മുന്പ് പള്ളി ഓഫീസില് പേര് രജിസറ്റര് ചെയ്യണ്ടതാണ്.
Navigation
Post A Comment:
0 comments: