Pavaratty

Total Pageviews

5,985

Site Archive

വിശ്വാസദീപം തെളിയിച്ച് ജാഗരണ പദയാത്രകള്‍ എത്തി

Share it:
തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തൃശൂര്‍ വ്യാകുലമാതാവിന്‍ ബസിലിക്കയില്‍നിന്ന് പുറപ്പെട്ട ജാഗരണ പദയാത്ര ഇന്നലെ പുലര്‍ച്ചെ പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു.

 ജീസസ് യൂത്ത്, പാസ്ററല്‍ കൌണ്‍സില്‍, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി, ചേലക്കര, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി എന്നീ ഫൊറോനകളുടെ നേതൃത്വത്തില്‍ അമ്പതു നോമ്പിലെ നാലാം വെള്ളിയാഴ്ച രാത്രി വ്രതശുദ്ധിയോടെ ആരംഭിച്ച പദയാത്ര സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ യാത്രാ ക്യാപ്റ്റന്‍ ഫാ. ഫ്രാന്‍സിസ് ആളൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

കുരിശിന്റെ വഴി നടത്തിയും ജപമാല ചൊല്ലിയും നോമ്പുകാല ഗാനങ്ങള്‍ ആലപിച്ചും നീങ്ങിയ ആയിരങ്ങള്‍ അണിനിരന്ന മുഖ്യപദയാത്രയ്ക്ക് ഫാ. ഡേവിസ് ചക്കാലയ്ക്കല്‍, ഫാ. ജിയോ കടവി, ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്, ഫാ. ബാസ്റിന്‍ ആലപ്പാട്ട്, കണ്‍വീനര്‍ ഷീബു കാഞ്ഞിരത്തിങ്കല്‍, ആനന്ദ് താഞ്ചപ്പന്‍, എ.വി. ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

തലോര്‍, മണലൂര്‍, തൊയക്കാവ്, പാവറട്ടി, വടക്കന്‍ പുതുക്കാട്, ബ്രഹ്മക്കുളം, പേരകം, ഗുരുവായൂര്‍, അഞ്ഞൂര്‍, ആര്‍ത്താറ്റ്, കാവീട്, ഒരുമനയൂര്‍ എന്നിവിടങ്ങളില്‍നിന്നും വികാരിമാരുടെ നേതൃത്വത്തില്‍ ജാഗരണ പദയാത്രകള്‍ എത്തി. വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെവരെ എത്തിചേര്‍ന്ന പദയാത്രകള്‍ തോമാശ്ളീഹാ കുരിശ് നാട്ടിയ പുണ്യസ്ഥലത്ത് തിരിതെളിയിച്ചു പ്രാര്‍ഥന നടത്തി. തുടര്‍ന്ന് ദിവ്യബലി അര്‍പ്പിച്ചു.

റെക്ടര്‍ ഫാ. ബര്‍ണാര്‍ഡ് തട്ടില്‍, സഹവികാരി ഫാ. ആന്റോ ചിറയത്ത്, സെക്രട്ടറി ഇ.കെ. ജോസ്, കണ്‍വീനര്‍മാരായ സി.എഫ്. തോമസ്, വി.എ. ജോസ്, ട്രസ്റ്റിമാരായ ഇ.ജെ. തോമസ്, സി.എല്‍. ജോസ്, സി.പി. വര്‍ഗീസ്, സി.എസ്. തോമസ്, സഭാ സെക്രട്ടറി പിയൂസ് ചിറ്റിലപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Share it:

EC Thrissur

Post A Comment:

0 comments: