Pavaratty

Total Pageviews

5,987

Site Archive

അവധിക്കാലം വന്നാല്‍

Share it:

‘കയ്യക്ഷരം ശരിയാക്കിത്തരാം’ എന്ന പരസ്യംകണ്ട് പരസ്യക്കാര് നിര്ദ്ദേശിച്ചപ്രകാരം ഉണ്ണിക്കുട്ടന് 1000 രൂപ മണിഓര്ഡറയച്ചു. എന്നാല് നാളേറേ കഴിഞ്ഞിട്ടും മറുപടിയൊന്നും ഉണ്ടായില്ല. പലപ്രാവശ്യം ഉണ്ണിക്കുട്ടന് അവര്ക്ക് എഴുത്തെഴുതി. കുറേ എഴുത്തുകള്ക്കുശേഷം പരസ്യക്കാര് പ്രതികരിച്ചു “ഇപ്പോള് താങ്കളുടെ കയ്യക്ഷരം ശരിയായി വരുന്നു. തുടര്ന്നും ഞങ്ങള്ക്കെഴുതുക”” വലിയപാട്ടുകാരായിത്തീരുവാനും, കായികതാരങ്ങളായിത്തീരുവാനും, നര്ത്തകരായിത്തീരുവാനും, കന്പ്യൂട്ടര് വിദ്യാഭ്യാസം നേടുവാനും ആഗ്രഹങ്ങള് പ്രകടിപ്പിക്കുന്നവരാണല്ലോ നമ്മുടെ കുഞ്ഞുങ്ങള്. അവരൊക്കെ കയ്യക്ഷരം ശരിയാക്കാന് ആഗ്രഹമുള്ള ഉണ്ണിക്കുട്ടന്മാരെപ്പോലെതന്നെയാണ്. എന്നാല് ഈ ആഗ്രഹം സഫലമാക്കാനുള്ള പരിശ്രമമൊന്നും കാണിക്കുന്നില്ല. എളുപ്പത്തില് വലിയവരായിത്തീരുവാനും കഴിവുകള് സന്പാദിക്കുവാനും വഴികളന്വേഷിച്ച് അവര് സമയവും നഷ്ടപ്പെടുത്തുന്നു. ഇവിടെയാണ് ഈ ആഗതമാകുന്ന അവധിക്കാലത്തിന്റെ പ്രസക്തി. കുഞ്ഞുങ്ങളുടെ അഭിരുചികളും കഴിവുകളും വളര്ത്തുവാനുള്ള നല്ല ദിനങ്ങളാകട്ടെ അവധിക്കാലം. അവധിക്കാലം ക്രിയാത്മകമായ പ്രവര്ത്തനങ്ങളിലേര്പ്പെടാന് കുഞ്ഞുങ്ങള് പരിശ്രമിക്കുമല്ലോ. നമ്മുടെ അഭിരുചിക്കനുസൃതമായ പാഠ്യേതര പ്രവര്ത്തനങ്ങളില് ശ്രദ്ധചെലുത്തി കഴിവുകള് വളര്ത്തുവാനുളള നല്ല അവസരമാക്കി അവധിക്കാലം മാറ്റണം. അലസമായി വെറുതെ സമയം കളയരുത്. കഠിനാധ്വാനവും ലക്ഷ്യബോധവുമാണ് നമ്മെ വിജയത്തിലെത്തിക്കുക. കെ. സി. കേശവമേനോന്റെ വരികള് ശ്രദ്ധിക്കൂ പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കുവാന് കഴിവുള്ളവണ്ണം ദീര്ഘങ്ങളാം കൈകളെ നല്കിയത്രേ മനുഷ്യനെപ്പാരിലയച്ചതീശന് എഴുതിയെഴുതി ഉണ്ണിക്കുട്ടന്റെ കയ്യക്ഷരം മെച്ചപ്പെട്ടതുപോലെ നിരന്തര ശ്രമത്തിലൂടെ ജീവിതമൂല്യങ്ങളും കഴിവുകളും വളര്ത്തിയെടുക്കാന് കൂട്ടുകാര്ക്ക് സാധിക്കട്ടെ. മാതാപിതാക്കള് ഈ കാര്യങ്ങളില് കൂട്ടുകാരെ സഹായിക്കണം. കളികള്ക്കും പാഠ്യേതര പ്രവര്ത്തനങ്ങള്ക്കും എന്നപോലെ ദേവാലയത്തിലെ സംഘടനകളിലെ പ്രവര്ത്തനങ്ങള്ക്ക് കൂട്ടുകാരേ പറഞ്ഞയച്ചും ഈശോയുടെ ഏറ്റവും അടുത്തായിരുന്ന് വി. ബലിയില് പങ്കെടുക്കുവാന് കൂട്ടുകാരെ പ്രബോധിപ്പിച്ചും അവധിക്കാലം അര്ത്ഥപൂര്ണ്ണമായി ചെലവഴിക്കാന് മുതിര്ന്നവര് കൂട്ടുകാരെ സഹായിക്കുമല്ലോ നിങ്ങള്ക്കെല്ലാവര്ക്കും നല്ല അവധിക്കാലം നേരുന്നു. സ്നേഹപൂര്വ്വം സിന്റോച്ചന്
Share it:

EC Thrissur

കുഞ്ഞച്ചന്‍റെ കത്ത്

Post A Comment:

0 comments: