Pavaratty

Total Pageviews

5,986

Site Archive

നോന്പുകാലം

Share it:
“എന്നെ കുരിശോളം വലുതാക്കണെ
 നിന്റെ സ്നേഹത്തിന് നിഴലാക്കണേ”

 ക്രിസ്തുവിലേയ്ക്ക് തിരിച്ച് നടക്കാന് ഉയിര്പ്പിന്റെ പുതുജീവിതം നയിക്കാന് ശക്തി സംഭരിക്കുന്ന ദിവസങ്ങളിലാണ് നമ്മളിപ്പോള്. ഈശോയുടെ കുരിശോളം വലുതാകുവാനും അവിടുത്തെ സ്നേഹത്തിന്റെ നിഴലാകുവാനും പ്രയത്നിക്കുന്ന കാലഘട്ടം. “കുരിശോളം വലുതാകുക” എന്നത് ക്രിസ്തുവിന്റെ പീഢാസഹനത്തിന്റേയും അതുവഴി കുരിശിന്റെ മഹത്വത്തേയുമാണ് അര്ത്ഥമാക്കുക. ഇപ്രകാരം കുരിശോളം വലുതാകാന് എന്തു ചെയ്യണം?

 കവി കുഞ്ഞുണ്ണിമാഷിന്റെ വരികള് ശ്രദ്ധിക്കൂ.

പൂജ്യം പോലെയല്ല ഞാന്
പൂജ്യത്തില് നിന്നും പൂജ്യമെടുത്താല്
പൂജ്യം ബാക്കിയാവും
എന്നില് നിന്നും “എന്നെ”യെടുത്താല് ഞാന് സംപൂജ്യനാകും

 സ്വാര്ത്ഥപരമായ ആഗ്രഹങ്ങള് ഉപേക്ഷിച്ച് മറ്റുള്ളവര്ക്കുവേണ്ടി ജീവിക്കുകയെന്നതാണ് ക്രിസ്ത്യാനിയുടെ മുഖമുദ്ര. അങ്ങിനെയാണ് നാം മഹത്വമര്ഹിക്കുന്നവരായി തീരുക. നമ്മുടെ നോന്പുകാല പരിത്യാഗ പ്രവര്ത്തനങ്ങള് നമ്മുടെ സ്വാര്ത്ഥതയെ വെടിയാനും ഒപ്പം ക്രിസ്തുവിന്റെ സഹനങ്ങളില് പങ്കുചേരുവാനുമുള്ള അവസരവുമാണ് നമുക്ക് നല്കുന്നത്. ഈ ത്യാഗ പ്രവര്ത്തനങ്ങള് തുടര്ന്നുള്ള ജീവിതത്തെ പ്രത്യാശയോടെ നേരിടുവാന് വേണ്ട ഊര്ജ്ജം പ്രദാനം ചെയ്യുന്നു.

ഓരോരുത്തരും തങ്ങളാല് കഴിയുംവിധം പരിത്യാഗപ്രവൃത്തികള് ചെയ്യുവാന് പരിശ്രമിക്കുമല്ലോ ഈശോയുടെ പീഢാസഹനത്തെക്കുറിച്ച് ധ്യാനിക്കുവാനും അവയ്ക്കു കാരണമായ നമ്മുടെ പാപങ്ങളെ ഓര്ത്ത് അനുതപിക്കുവാനും ഈ ദിവസങ്ങളില് നമുക്ക് പരിശ്രമിക്കാം. ഭവനങ്ങളില് നമ്മുടെ കുഞ്ഞുമക്കള്ക്ക് മാതാപിതാക്കളും മറ്റ് മുതിര്ന്നവരും നോന്പുകാല ആചരണത്തെപ്പറ്റിയും അതിന്റെ പ്രാധാന്യത്തെപ്പറ്റിയും വിശദീകരിക്കുകയും തങ്ങളുടെ ജീവിതങ്ങളിലൂടെ മാതൃക പകരുകയും ചെയ്യുമല്ലോ അങ്ങനെ നമുക്ക് സമൂഹത്തില് ഈശോയുടെ സ്നേഹത്തിന്റെ നിഴലാകാം. നിങ്ങളുടെ സ്വന്തം സിന്റോച്ചന്
Share it:

EC Thrissur

കുഞ്ഞച്ചന്‍റെ കത്ത്

No Related Post Found

Post A Comment:

0 comments: