ഭാരതത്തിലെ കത്തോലിക്കാ വിശ്വാസി സമൂഹത്തിന് പ്രത്യാശ പകര്‍ന്ന് സീറോ മലബാര്‍ സഭയില്‍ പുതിയൊരു രൂപത കൂടി. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള സീറോമലബാര്‍ കത്തോലിക്കര്‍ക്കായി ഫരീദാബാദ് രൂപത സ്ഥാപിച്ചതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാക്കനാട് സെന്‍റ്. തോമസ് മൗണ്ടില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. മോണ്‍സിഞ്ഞോര്‍ കുര്യാക്കോസ് ഭരണികുളങ്ങരയാണ് പുതിയ രൂപതയുടെ മെത്രാന്‍. ജര്‍മനിയിലെ വത്തിക്കാന്‍ പ്രതിനിധി കാര്യാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയായ അദ്ദേഹം എറണാകുളം അങ്കമാലി രൂപതയിലെ കരിപ്പാശേരി ഇടവകാംഗമാണ്. പുതിയ രൂപതയുടെയും മെത്രാന്റെയും പ്രഖ്യാപനം നടന്ന അതേ സമയത്ത് തന്നെ ചൊവ്വാഴ്ച വത്തിക്കാനിലും പ്രഖ്യാപനം നടന്നു.
പുതിയ രൂപതയുടെ കേന്ദ്രം ഹരിയാനയിലെ ഫരീദാബാദ് ആയിരിക്കും. ഫരീദാബാദിലെ ക്രിസ്തുരാജാ ദേവാലയമായിരിക്കും രൂപതാ കത്തീഡ്രല്‍. കേരളത്തിലും തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും ചില ഭാഗങ്ങളിലും സീറോ മലബാര്‍ സഭയ്ക്ക് സ്വയംഭരണാധികാരമുണ്ട്. ഈ സ്വയംഭരണാധികാര മേഖലയ്ക്ക് പുറത്ത് ഇന്ത്യയില്‍ പത്ത് രൂപതകളാണ് സഭയ്ക്കുള്ളത്.
അതില്‍ കല്ല്യാണ്‍ രൂപത മാത്രമാണ് ആ പ്രദേശത്തുള്ള വിവിധ ലത്തീന്‍ രൂപതകളുമായി ഇടകലര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇതേ രീതിയില്‍ ഡല്‍ഹി അതിരൂപതയുടെ പ്രോവിന്‍സിലും സമീപങ്ങളിലുമുള്ള ലത്തീന്‍ രൂപതകളുമായി ഇടകലര്‍ന്ന് പ്രവര്‍ത്തിക്കുന്ന രൂപതയായിരിക്കും ഫരീദാബാദ്. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളും ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗര്‍, ഗാസിയാബാദ് എന്നീ ജില്ലകളും ഫരീദാബാദ് രൂപതയില്‍ ഉള്‍പ്പെടും.
ഈ പ്രദേശങ്ങളിലെ ഒരു ലക്ഷത്തോളം വരുന്ന സീറോ മലബാര്‍ കത്തോലിക്കരുടെ അജപാലന ദൗത്യമാണ് നിയുക്ത മെത്രാനില്‍ നിക്ഷിപ്തമായിരിക്കുന്നത്. 44 വൈദികരും ഇരുനൂറിലധികം സന്യസ്തരും ഇപ്പോള്‍ തന്നെ ഇവിടെ ഇരുപത്തിമൂന്ന് ഇടവകകളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്. പുതിയ മെത്രാന്‍ സ്ഥാനമേല്‍ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.
എറണാകുളം, വട്ടപ്പറമ്പ് , കരിപ്പാശേരി, ഭരണികുളങ്ങര വീട്ടില്‍ പരേതനായ ബി. വി. ആന്‍റണിയുടേയും ഏലിയയുടേയും മകനാണ് മോണ്‍. കുര്യാക്കോസ് ഭരണിക്കുളങ്ങര. ആറ് സഹോദരങ്ങള്‍. കൂരിയാ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍, എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ സെബാസ്റ്റിയന്‍ വടക്കേല്‍ എന്നിവരും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

Post A Comment:
0 comments: