Pavaratty

Total Pageviews

5,985

Site Archive

വത്തിക്കാനിലെ ബൈബിള്‍ പ്രദര്‍ശനം

Share it:
ബൈബിള്‍ അനുബന്ധിയായ വസ്തുക്കളുടെ പ്രദര്‍ശനം ‘verbum Domini’ വത്തിക്കാനില്‍ തുറന്നു. ആഗോളതലത്തിലുള്ള ബൈബിള്‍ പുരാവസ്തു ശേഖരങ്ങളില്‍നിന്നും തിരഞ്ഞെടുത്ത അത്യപൂര്‍വ്വമായ വസ്തുക്കളും കൈപ്പടകളും ചരിത്രരേഖകളും ചിത്രങ്ങളും ചിത്രണങ്ങളും ഉള്‍പ്പെടുന്ന 150 ഇനങ്ങളാണ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തോടു ചേര്‍ന്നുള്ള ഷാള്‍മാഞ്ഞെ ഹാളില്‍ charlesmagne ഫെബ്രുവരി 29-ാം തിയതി പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നതെന്ന്, സംഘാടകര്‍ക്കുവേണ്ടി സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ബര്‍ത്തലോമ്യോ അഡ്ക്കാനൗ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബൈബിള്‍ പുരാവസ്തുക്കളുടെ ശേഖരങ്ങള്‍ക്ക് പ്രസിദ്ധമായ ബൈബിള്‍ ഗ്രീന്‍സ് (Bible Greens) എന്നറിയപ്പെടുന്ന കുടുംബമാണ് പ്രദര്‍ശനത്തിന്‍റെ പ്രായോജകര്‍. ബൈബിള്‍ പഠിക്കുവാനുള്ള താല്പര്യം വളര്‍ത്തുവാനും, അതുവഴി ക്രിസ്തുവിനെ അടുത്ത് അറിയുവാനും ഈ പ്രദര്‍ശനം പൊതുജനങ്ങള്‍ക്ക് സഹായകമാകുമെന്ന് പ്രദര്‍ശനത്തിന്‍റെ സംഘാടകര്‍ക്കുവേണ്ടി സ്റ്റീവ് ഗ്രീന്‍സ് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.
Share it:

EC Thrissur

church in the world

Post A Comment:

0 comments: