Pavaratty

Total Pageviews

5,985

Site Archive

എസ്എസ്എല്‍സി പരീക്ഷാര്‍ഥികള്‍ക്കു കര്‍ദിനാളിന്റെ വിജയാശംസ

Share it:
എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും വിജയാശംസ നേരുന്നതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പത്രക്കുറിപ്പില്‍ അറിയിച്ചു. എസ്എസ്എല്‍സി എഴുതുന്ന വിദ്യാര്‍ഥികള്‍ നാളെയുടെ വാഗ്ദാനങ്ങളാണ്. എസ്എസ്എല്‍സി പരീക്ഷ കുട്ടികളുടെ ജീവിതത്തില്‍ വളരെ പ്രധാനമായ കടമ്പയാണ്. അവരുടെ കഴിവും മികവും തെളിയിക്കാനുള്ള അവസരവും.
വിദ്യാഭ്യാസം ദൈവം നല്കിയ കഴിവുകള്‍ വളര്‍ത്താനും മറ്റുള്ളവരെ സഹായിക്കാനും സ്നേഹകാരുണ്യങ്ങളില്‍ സമ്പന്നരാകാനും സഹായകമാകണം. എല്ലാ വിദ്യാര്‍ഥികള്‍ക്കും ദൈവാനുഗ്രഹങ്ങളും വിജയാശംസകളും നേരുന്നു - കര്‍ദിനാള്‍ പറഞ്ഞു.
Share it:

EC Thrissur

No Related Post Found

Post A Comment:

0 comments: