ഡോ. മേരി റെജീന,അസോസിയേറ്റ് പ്രൊഫസര്,
കാര്ഷിക സര്വ്വകലാശാല
പരിസ്ഥിതിനാശത്തിന്റെ ഭയപ്പെടുത്തുന്ന അടയാളങ്ങള് നമ്മെ വലയെ ചെയ്യുന്നുണ്ട്. വര്ദ്ധിച്ചുവരുന്ന അന്തരീക്ഷതാപനില, മലിനമായിക്കൊണ്ടിരിക്കുന്ന പുഴകളും തടാകങ്ങളും, ശുദ്ധജലദൗര്ലഭ്യം, വിഷമയമായ കാര്ഷികവിളകള്, വംശനാശം വന്നുകൊണ്ടിരിക്കുന്ന ജീവജാലങ്ങള്, മാലിന്യം നിറയുന്ന നഗരങ്ങള്! പരിസ്ഥിതി പ്രശ്നം ഒരു ജൈവപ്രശ്നം മാത്രമല്ല; ആത്യന്തികമായി ഒരു ധാര്മ്മിക പ്രശ്നവും ആത്മീയ വിഷയവുമാണ്. അതിനാല്ത്തന്നെ ഗൗരവമായ ഈ വിഷയത്തെക്കുറിച്ച് കണ്ണടയ്ക്കാന് ദൈവവിശ്വാസികള്ക്കാവില്ല.
പ്രകൃതിയെക്കുറിച്ച് ബൈബിളിലെ ഏറ്റവും അടിസ്ഥാന സങ്കല്പം പ്രകൃതിയെ ദൈവം സൃഷ്ടിച്ചതാണെന്നും അതിനാല്ത്തന്നെ അത് നല്ലതാണെന്നുമാണ്. താന് സൃഷ്ടിച്ചവയെ ദൈവം നോക്കി. എല്ലാം നല്ലതാണെന്നവന് കണ്ടു (ഉല്പത്തി 1:31). ദൈവത്തിന്റെ ജ്ഞാനവും ശക്തിയുമാണ് സൃഷ്ടിയില് പ്രകടമാകുന്നത് (സുഭാ. 8: 2231). പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തിലും സഭയിലും നടക്കുന്ന സംവാദത്തില് ക്രിയാത്മകമായി പങ്കുചേരാന് തൃശൂര് അതിരൂപത ആഗ്രഹിക്കുന്നു.
പ്രകൃതിയിലെ ദൈവസാന്നിദ്ധ്യത്തെ ശക്തിമായി ആവിഷ്കരിക്കുന്ന പ്രയോഗമാണ് Panentheism. “സകലതും ദൈവത്തില്” എന്നാണ് ഈ പ്രയോഗത്തിനര്ത്ഥം. അതോടൊപ്പം ദൈവം സകലതിലും എന്നും ഇത് അര്ത്ഥമാക്കുന്നുണ്ട്. എഫേസോസകാര്ക്ക് എഴുതിയ ലേഖനത്തില് (4:6) വിശുദ്ധ പൗലോസ് എഴുതി! “സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന് മാത്രം.” ദൈവത്തിന്റെ കൈപ്പട അവിടുത്തെ സൃഷ്ടിയില് വായിക്കാമെന്ന് ക്രൈസ്തവര് വിശ്വസിക്കുന്നുവെന്ന (YOUCAT 43) ബെനഡിക്ട് 16ാമന്റെ പ്രയോഗം ഇവിടെ സ്മരണീയമാണ്.
പഴയ നിയമത്തിലെ പ്രകൃതിയോടുള്ള ആത്മീയ അനുഭവം ഈശോ തുടര്ന്നു. പ്രകൃതിയില് നിന്നു മാറി അല്ലെങ്കില് പ്രകൃതിക്ക് വിരുദ്ധമായി ഒരു ദൈവികമേഖല സൃഷ്ടിക്കാന് ഈശോ തുനിഞ്ഞില്ല. ഈശോയുടെ വ്യക്തിപരമായ പ്രാര്ത്ഥനകള് എല്ലാം തന്നെ പ്രകൃതിയോടൊത്തായിരുന്നു. ദൈവം സൃഷ്ടിച്ച പദാര്ത്ഥലോകത്തില് മനുഷ്യരുടെ ശത്രുവായോ ഹീനമായോ യാതൊന്നിനേയും അവന് കണ്ടില്ല. മനുഷ്യരുടെ ശത്രുവായി ഈശോ കല്പിച്ചത് പ്രപഞ്ചത്തേയും അതിലെ വസ്തുക്കളെയുമല്ല മറിച്ച് മനുഷ്യന്റെ ദുരാശകളെയാണ്.
ദൈവവുമായുള്ള മനുഷ്യരുടെ ബന്ധത്തകര്ച്ചയാണ് പാപത്തില് ആത്യന്തിക മാനം. മനുഷ്യരുമായുള്ള നമ്മുടെ ബന്ധം ഉലയുന്നത് ദൈവവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നത് വ്യക്തമാണ്. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന് ദൈവത്തിന്റെ പ്രതിനിധികളായി വര്ത്തിക്കേണ്ടതാണ്. നിരുത്തരവാദിത്തപരമായി ദൈവഹിതത്തെ ലംഘിച്ചുകൊണ്ടുള്ള പ്രകൃതിയുടെ ഉപഭോഗമാണ് പ്രഥമപാപം. എന്നാല് പ്രകൃതിയുമായുള്ള ബന്ധം താറുമാറാക്കുന്നത് പാപകരമാണെന്ന് പറയാന് നാം ഇപ്പോഴും മടിക്കുന്നു. ദൈവവുമായുള്ള മനുഷ്യരുടെ ബന്ധത്തില് സാധാരണഗതിയില് മണ്ണും മരങ്ങളും കയറിവരുന്നില്ല. പാപവും പുണ്യവും നിര്ണ്ണയിക്കുന്നിടത്ത് ഇപ്പോഴും പൊന്നുരുക്കുന്നിടത്തെ പൂച്ചപോലെയാണ് പ്രകൃതി. കാരണം മനുഷ്യന്റെ ജീവല്പങ്കാളിയായി പ്രകൃതിയെ നമ്മള് കാണുന്നില്ല എന്നതുതന്നെ.
ഏഴ് സാമൂഹിക മൂലപാപങ്ങളുടെ പട്ടിക വത്തിക്കാന് 2008ല് പുറത്തിറക്കിയിരുന്നു. അതിലൊന്ന് പ്രകൃതിയെ മലിനമാക്കുന്നതാണ്. കത്തോലിക്കാസഭയുടെ യുവജന മതബോധന ഗ്രന്ഥത്തില് മോഷ്ടിക്കരുത് എന്ന 7ാം കല്പനയെപ്പറ്റി പ്രതിപാദിക്കുന്നിടത്ത് പരിസ്ഥിതിയേയും മൃഗങ്ങളേയും നാ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് പരിചിന്തനത്തിന് വിഷയമാക്കിയിരിക്കുന്നു. (YOUCAT 433)
പരിസ്ഥിതി സംരക്ഷണപ്രസ്ഥാനങ്ങള്, രാഷ്ട്രീയമായ ഇടപെടലുകള്, മാലിന്യങ്ങള് കുറയ്ക്കാനും നീക്കം ചെയ്യാനുമുള്ള ശ്രമങ്ങള് എന്നിവയെ പിന്തുണക്കുന്നതൊടൊപ്പം നമ്മുടേതായ കര്മ്മപരിപാടികള് എന്തായിരിക്കണമെന്ന് ആസൂത്രണം ചെയ്യുകയും വേണം. പല തലങ്ങളില് നടപ്പിലാക്കാവുന്ന ചില പരിപാടികള് ഇവിടെ സൂചിപ്പിക്കുന്നു.
ഇടവക/സ്ഥാപന തലത്തില്
1. പള്ളി/സ്ഥാപന പരിസരം വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുക.
2. പള്ളിയിലെ പെരുന്നാള് അലങ്കാരങ്ങളില് കഴിയുന്നതും പ്ലാസ്റ്റിക് കടലാസുകള് ഒഴിവാക്കുക.
3. അമിത ദീപാലങ്കാരം ഒഴിലാക്കുകയം ഘഋഉ ലൈറ്റുകള് ഉപ യോഗിക്കുകയും ചെയ്യുക.
4. വെടിക്കെട്ടുകളില് ശബ്ദനിയന്ത്രണം പാലിക്കുക.
5. ലളിത ജീവിതം പ്രോത്സാഹിപ്പിക്കുക.
6. പള്ളിയിലേക്കാവശ്യമായ പൂക്കള് ഇടവകാതിര്ത്തിക്കുള്ളില് വളര്ത്തുക.
7. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക.
8. ജൈവകീടനാശിനികളും സസ്യരോഗനിയന്ത്രണോപാധികളും താല്പര്യമുള്ളവര്ക്കു ലഭ്യമാക്കാന് കൗണ്ടര് ഏര്പ്പെടുത്തുക.
9. ജൈവരീതിയില് വിളയിച്ച ഉല്പന്നങ്ങള് വിപണനം ചെയ്യാന് സഭാസംഘടനകളെ (ഉദാ. മാതൃസംഘം) പ്രോത്സാഹിപ്പിക്കുക.
10. പള്ളിപരിസരത്ത് മരങ്ങളുടേയും മറ്റും പ്രാദേശികവും ശാസ്ത്രീയവുമായ പേരുകള് എഴുതി പ്രദര്ശിപ്പിക്കുക.
11. പള്ളിപരിസരങ്ങളില് സാധ്യമായിടത്തോളം ഔഷധസസ്യ ത്തോട്ടം വെച്ചുപിടിപ്പിക്കുക.
12. മതബോധനക്ലാസ്സുകളില് നിന്ന് മികച്ച കൃഷിയിടങ്ങളിലേയ്ക്ക് (ഉദാ:കോള് പടവുകള്) യാത്ര സംഘടിപ്പിക്കുക.
13. പള്ളി/സ്ഥാപന വളപ്പുകളില് ജൈവഅജൈവ വസ്തുക്കള് വെവ്വറെ ശേഖരിക്കാന് നിറവ്യത്യാസമുള്ള പാത്രങ്ങള് സ്ഥാപിക്കുക.
കുടുംബയൂണിറ്റ് തലത്തില്
1. പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കാന് നല്ല അടുക്കളത്തോട്ട തിന് സമ്മാനം നല്കണം.
2. വിഷവിമുക്ത പച്ചക്കറി പരസ്പരം പങ്കിടാന് വേദിയൊരുക്കുക.
3. ഗുണമേന്മയുള്ള വിത്തും നടീല് വസ്തുക്കളും ലഭ്യമാക്കുക.
4. യൂണിറ്റതിര്ത്തിക്കുള്ളില് വെറുതെ കിടക്കുന്ന സ്ഥലത്ത് വീട്ട മ്മമാര് ചേര്ന്നുള്ള കൂട്ടുപച്ചക്കറി കൃഷി നടത്തുക.
5. മലിനജലം പുറത്തേയ്ക്കൊഴുക്കുന്നതിനെതിരേയും മാലിന്യ ങ്ങള് പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നിതിനെതിരേയും സംഘടിത പ്രചാരണം.
6. ആര്ഭാട/ആഡംബര ഭ്രമിത്തിനെതിരേ പ്രചാരണം.
7. ജൈവവിഘടനത്തിനു വിധേയമല്ലാത്ത വസ്തുക്കള് ശവ ശരീരങ്ങളില് അണിയിക്കാതിരിക്കുക. (ഉദാ. പ്ലാസ്റ്റിക് ഷൂ ഒഴി വാക്കി വെള്ള നിറത്തിലുള്ള കോട്ടന് സോക്സ് മാത്രം പാദങ്ങ ളില് അണിയിക്കുക.) അത്തരം വസ്തുക്കള് സെമിത്തേരിക്ക കത്ത് നിക്ഷേപിക്കാതിരിക്കാന് ശ്രദ്ധിക്കുക.
8. മണ്ണിര കന്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, പച്ചക്കറി കൃഷി എന്നി വയെല്ലാമുള്ള പ്രദര്ശനത്തോട്ടം യൂണിറ്റടിസ്ഥാനത്തില് സ്ഥാപിക്കുകയും അവ ഭംഗിയായി സംരക്ഷിക്കാന് യൂണിറ്റം ഗങ്ങള് സഹകരിക്കുകയും ചെയ്യുക.
9. യൂണിറ്റ് സമ്മേളനങ്ങളില് നാടന് ഭക്ഷണം വിളന്പുക. പന്പരാ ഗത പലഹാരങ്ങള് ഉണ്ടാക്കി വിപണനം ചെയ്യുന്ന സംഘങ്ങള് രൂപീകരിക്കുക.
കുടുംബങ്ങളില്
1. ജൈവമാലിന്യങ്ങള് സംസ്കരിച്ച് ജൈവവളമാക്കാനുള്ള ഗാര് ഹിക മണ്ണിര കന്പോസ്റ്റ് യൂണിറ്റുകളുടെ ഉപയോഗം.
2. പത്തുസെന്റിലധികം സ്ഥലസൗകര്യമുള്ളവര് നിര്ബന്ധമായും അഞ്ചുവാഴയെങ്കിലും കൃഷിചെയ്യണം.
3. സാദ്ധ്യമായിടത്തോളം പച്ചക്കറികള് സ്വന്തമായി ഉല്പാദിപ്പിക്ക ണം (ഗൃഹപരിസരം/ടെറസ് കൃഷി) 4. സ്ഥലസൗകര്യമുള്ളവര് കോഴി, കാട, മുയല് തുടങ്ങിയവയെ വളര്ത്തുക.
5. എല്ലാവീട്ടിലും ഒരു മുരിങ്ങയും ഒരു പപ്പായയും നട്ടുവളര്ത്തുക
6. ജലദൗര്ലഭ്യമുള്ളിടങ്ങളിലെങ്കിലും മഴവെള്ള സംഭരണി സ്ഥാപി ക്കുക.
7. സ്വന്തം പറന്പിലെ ജലം പുറത്തേയ്ക്കൊഴുക്കി വിടാതെ കഴിയു ന്നതും മണ്ണില് ആഴ്ന്നിറങ്ങാന് സൗകര്യം ചെയ്യുക.
8. അഴുകുന്ന ജൈവപാഴ്വസ്തുക്കള് ദിവസേന പത്തുലിറ്ററെങ്കിലും സംഭരിക്കാന് കഴിയുന്നവര് മാറ്റിസ്ഥാപിക്കാവുന്ന ചെറിയ ബയോ ഗ്യാസ് പ്ലാന്റുകള് സ്ഥാപിക്കുക.
9. മൂന്നുകിലോമീറ്റര് വരെയുള്ള ദൂരം സൈക്കിളില് യാത്രചെയ്യു വാന് കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
10. ആവശ്യമില്ലാത്തപ്പോള് ഫാനും ലൈറ്റും ടി.വി. യുമൊക്കെ ഓഫ് ചെയ്ത് കഴിയുന്നത്ര വൈദ്യുതി ലാഭിക്കുക. (വൈകീട്ട് 7 മുതല് വരെ ഒരുമണിക്കൂര് സമയത്തേക്ക് ഫ്രിഡ്ജ് ഓഫ് ചെയ്യുക)

Post A Comment:
0 comments: