ക്രോവേന്മാര് :
ഹീബ്രുഭാഷയിലെ കെറൂബ് എന്ന വാക്കാണ് സുറിയാനിയില് ക്രോവേ എന്നും ഇംഗ്ലീഷില് ഖെറൂബ് എന്നും രൂപം മാറിയത്. മാലാഖമാരുടെ ഒരു ഗണത്തെയാണ് ക്രോബേ (ക്രോവേന്മാര്) എന്ന് വിളിക്കുന്നത്. സ്തുതിക്കുന്നവരായും സംരക്ഷിക്കുന്നവരായും ക്രോവേന്മാര് കരുതപ്പെടുന്നു.
ക്ലേരി : വൈദികന് എന്ന അര്ത്ഥത്തില് ക്ലേരി എന്ന വാക്ക് മലയാളത്തില് ഉപയോഗിക്കാറുണ്ട്. ഗ്രീക്കില് നിന്ന് ലത്തീനിലൂടെ മലയാളത്തിലെത്തിയ വാക്കാണ് ക്ലേരി. ഈ വാക്കിന് ഓഹരി എന്ന് അര്ത്ഥമുണ്ട്. കര്ത്താവ് മാത്രം ഓഹരിയായിട്ടുള്ളവനാണ് ക്ലേരിക്കോസ് അഥവാ വൈദികന്. എഴുത്തും വായനയും അറിയാവുന്നവന്, പകര്ത്തി എഴുതുന്നവന് എന്നെല്ലാം ഇതിന് അര്ത്ഥാന്തരമുണ്ട്.
ഗ്മൂര്ത്ത : വിശ്വാസികള്ക്ക് നല്കുവാനായി മാറ്റി വെക്കുന്ന കുര്ബാനയപ്പത്തിനാണ് ഗ്മൂര്ത്തോ എന്ന് സുറിയാനിയില് പറയുന്നത്. തീക്കട്ട എന്നാണ് ഇതിന്റെ മൗലികമായ അര്ത്ഥം. ആശീര്വദിക്കപ്പെട്ട, പവിത്രീകരിക്കപ്പെട്ട അപ്പം തീക്കട്ട എന്ന് വിളിക്കപ്പെട്ടു. ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തിലെ സംഭവമാണ് ഈ അര്ത്ഥവ്യാപ്തിക്ക് നിദാനമായിട്ടുള്ളത്.

Post A Comment:
0 comments: