Pavaratty

Total Pageviews

5,985

Site Archive

മരിച്ചവരെ ഓര്ക്കുന്നതും ദേവാലയങ്ങളില് അവര്ക്കായി തിരുകര്മ്മങ്ങള് പരികര്മ്മം ചെയ്യുന്നതും വിശുദ്ധഗ്രന്ഥാധിഷ്ഠിതമോ യുക്തിസഹമോ ആണോ

Share it:
 “മരിച്ചവര് ഉയിര്ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കില് അവര്ക്കുവേണ്ടി പ്രാര്ത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു. എന്നാല് ദൈഭക്തിയോടെ മരിക്കുന്നവര്ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യ സമ്മാനത്തെക്കുറിച്ച് അവന് പ്രത്യാശ പൂലര്ത്തിയെങ്കില് അത് പാവനവും ഭക്തിപൂര്ണ്ണവുമായ ഒരു ചിന്തയാണ്. അതിനാല് മരിച്ചവര്ക്ക് പാപമോചനം ലഭിക്കുന്നതിന് അവന് അവര്ക്കുവേണ്ടി പാപപരിഹാരകര്മ്മം അനുഷ്ഠിച്ചു.” (2 മക്കബായര് 12: 4445) മരിച്ചുപോയവര്ക്കായി നടത്തുന്ന പ്രാര്ത്ഥനകള്ക്കും അവരുടെ ആത്മശാന്തിയെക്കരുതി നടത്തുന്ന കര്മ്മങ്ങള്ക്കും വി. ഗ്രന്ഥത്തില് അടിസ്ഥാനമുണ്ട്. പാപം നിമിത്തം മരണത്തിനിരയായവര്ക്ക് മക്കബായരുടെ പുസ്തകത്തില് യൂദാസ് മക്കബെയുസ് പ്രാര്ത്ഥനയും പരിഹാരബലിക്കായി പണം പിരിച്ചെടുത്ത് അത് ജെറുസലേമിലേയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വത്തിന്റെ പ്രതീകമാണത്. ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും വിശുദ്ധരുടെ ഗണത്തില് ചേര്ക്കപ്പെട്ട് സ്വര്ഗ്ഗത്തിലായിരിക്കുന്നവരും ഏകസമൂഹത്തിലെ അംഗങ്ങളാണെന്ന് കത്തോലിക്കാസഭ കരുതുന്നത് കൂട്ടായ്മയിലും ശ്ലൈഹിക പാരന്പര്യത്തിലും വിശ്വസിക്കുന്നതുകൊണ്ടാണ്. തങ്ങളുടെ ജീവിതവും പരിശ്രമങ്ങളും വഴി സമൂഹത്തെ വളര്ത്തിയവരും വിശ്വാസജീവിതത്തിന് തങ്ങളാല് കഴിയുംവിധം സാക്ഷ്യം വഹിച്ചവരുമാണ് മരിച്ചുപോയ സഹോദരങ്ങള്. അവരെ സ്നേഹത്തോടെ ഓര്മ്മിക്കുകയും അവര് ചെയ്ത നന്മകളെ അനുസ്മരിക്കുകയും അതോടൊപ്പംതന്നെ അവര്ക്കുവേണ്ടി ദൈവതിരുമുന്പില് മാധ്യസ്ഥം പറയുകയും ചെയ്യുന്നത് ഭൂമിയില് ജീവിച്ചിരിക്കുന്നവരുടെ കടമയും ഉത്തരവാദിത്വവുമാണ്. നമുക്കുമുന്പേ നല്ല മാതൃകകളായി ജീവിച്ചു കടന്നുപോയവരുടെ ജീവിതംഅനുകരിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നത് ആവശ്യവുമാണ്. മേല്പറഞ്ഞ ചിന്തകളുടെ അടിസ്ഥാനത്തിലാണ് ആദിമ സഭമുതലേ മരിച്ചവര്ക്കുവേണ്ടി പ്രാര്ത്ഥിക്കുന്ന പതിവു തുടര്ന്നത്. സഭപിതാക്കന്മാരും സഭാപണ്ഡിതരും മരിച്ചവര്ക്കായി പ്രാര്ത്ഥിക്കുന്നതും അവര്ക്കായി ദിവ്യബലിയര്പ്പിക്കുന്നതും പ്രോത്സാഹിപ്പിച്ചിരുന്നു. വി. അപ്രേമിന്റെ മരണപത്രികയില് ഇപ്രകാരം എഴുതിയിരിക്കുന്നു. “സഹോദരരേ ഞാന് മരിച്ചിട്ട് മുപ്പതുദിവസം കഴിയുന്പോള് നിങ്ങള് എന്റെ ഓര്മ്മയാചരിക്കുവിന് എന്തെന്നാല് ജീവച്ചിരിക്കുന്നവര് അര്പ്പിക്കുന്ന ബലികള്കൊണ്ട് മരിച്ചവര്ക്ക് സഹായം ലഭിക്കുന്നു.” വി. അഗസ്റ്റിന്റെ മാതാവായ വി. മോനിക്ക തന്റെ മരണത്തിന് അല്പം മുന്നേ തന്റെ മകനോട് പറഞ്ഞത് ഇപ്രകാരമാണ് “എന്റെ മൃതശരീരം എവിടെയെങ്കിലും സംസ്കരിച്ചുകൊള്ളുക എന്നാല് നീ എവിടെയായിരുന്നാലും കര്ത്താവിന്റെ ബലിപീഠത്തില് എന്നെ അനുസ്മരിക്കണം.” ആദ്യകാല സഭയുടെ ആഴമേറിയ വിശ്വാസമാണ് മോനിക്കയിലൂടെ പ്രതിഫലിക്കുന്നത്. രണ്ടാം വത്തിക്കാന് കൗണ്സില് തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയില് പറയുന്നു “സ്വര്ഗ്ഗീയ മഹത്വത്തിലുള്ളവരോ മരണാനന്തരം ശുചീകരിക്കപ്പെടുന്നവരോ ആയ നമ്മുടെ സഹോദരരോടുള്ള സജീവമായ ഐക്യം സംബന്ധിച്ച് നമ്മുടെ പൂര്വ്വികര്ക്കുണ്ടായിരുന്ന സ്തുത്യര്ഹമായ വിശ്വാസം സൂനഹദോസ് ഭക്തിപൂര്വ്വം സ്വീകരിക്കുന്നു.” മരണമടഞ്ഞവര്ക്ക് ഈ ലോകത്തിലുള്ളവരുമായുള്ള ഐക്യം നിലനില്ക്കുന്നതുകൊണ്ടാണ് ജീവിച്ചിരിക്കുന്നവരുടെ മാധ്യസ്ഥം ശുദ്ധീകരണസ്ഥലത്ത് സങ്കടമനുഭവിക്കുന്നവര്ക്ക് തുണയാകുന്നത്. വി. പൗലോസ്ശ്ലീഹ തെസലോനിക്കക്കാര്ക്കെഴുതിയ ലേഖനത്തില് നാം പ്രത്യാശയില്ലാത്തവരെപ്പോലെ വിലപിക്കരുതെന്നും മിശിഹായില് മരിച്ചവര് ആദ്യം ദൈവസന്നിധിയില് എത്തും എന്നും ഇത് നമുക്കാശ്വാസത്തിനുള്ള ചിന്തയാണ് എന്നും ഉദ്ബോധിപ്പിക്കുന്നു. ( 1 തെസ. 4: 1318) മേല്പ്പറഞ്ഞകാര്യങ്ങളാലാണ് മരിച്ചുപോയ പിതാക്കന്മാരേയും ബന്ധുജനങ്ങളേയും ഓര്ക്കാനും അവരുടെ അനുസ്മരണാര്ത്ഥം പ്രാര്ത്ഥനകള് അര്പ്പിക്കാനും സഭ നേതൃത്വം കൊടുക്കുന്നത്. മരണശേഷം തനിക്കുവേണ്ടിത്തന്നെ ഒന്നും ചെയ്യാന് കഴിവില്ലാത്ത നമ്മുടെ സഹോദരങ്ങള്ക്ക് ജീവിച്ചിരിക്കുന്നവരുടെ പ്രാര്ത്ഥന ഏറെ സഹായകരമാണ്. സ്നേഹത്തോടെ ഫാ. റോയ് മൂത്തേടത്ത്, ഞഇഖ
Share it:

EC Thrissur

നിങ്ങളുടെ സംശയങ്ങള്‍

Post A Comment:

0 comments: