പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ വി. യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ആചരിച്ചു. രാവിലെ 10ന് റാസ കുര്‍ബാനയ്ക്ക് ഫാ. ജസ്റ്റിന്‍ തടത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോജു പനയ്ക്കല്‍ സന്ദേശം നല്‍കി. ഫാ. ആന്റണി അമ്മുത്തന്‍ സഹകാര്‍മികനായി. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ നേര്‍ച്ചഭക്ഷണം ആശീര്‍വദിച്ചു. തുടര്‍ന്ന് നേര്‍ച്ച ഊട്ട് നടന്നു. തേര് എഴുന്നള്ളിപ്പുകള്‍ രാത്രി 10ന് തീര്‍ത്ഥകേന്ദ്രത്തിലെത്തി. ഫാന്‍സി വെടിക്കെട്ടും നടന്നു.
Navigation
Post A Comment:
0 comments: