ആഘോഷങ്ങളുടെ കാലഘട്ടം അടുത്തുവരികയാണ്.
ആഘോഷങ്ങളുടെ കാലഘട്ടം അടുത്തുവരികയാണ്. നാടും നഗരവും ഉത്സവ ലഹരിയില് മുഴുകാന് ഒരുങ്ങുന്നു. എങ്ങും സന്തോഷവും പൊട്ടിച്ചിരികളും ഓളം വെട്ടിനില്ക്കുന്ന അന്തരീക്ഷം. നീണ്ട 50 ദിവസത്തെ നോന്പാചരണത്തിനുശേഷമുള്ള ഉയിര്പ്പുതിരുനാളും അതിനെതുടര്ന്നു വരുന്ന ഇടവക മധ്യസ്ഥതിരുനാളും ഒത്തുചേരുന്ന മാസമാണിത്. സന്തോഷം തിരതല്ലുന്ന ഈ ആഘോഷങ്ങളുടെ നടുവില് ഒരു നിമിഷം നമ്മുടെ മനസ്സില് സ്വീകരിക്കേണ്ട ഒരു ചിന്തയാണ് ്യൂഞാന് പങ്കുവെയ്ക്കാന് ഉദ്ദേശിക്കുന്നത്. ഉത്സവങ്ങളും ആഘോഷങ്ങളും തിരമാല കണക്കേ ഒഴുകിവന്ന് ഒന്നും അവശേഷിക്കാതെ തിരികെ പോവുകയാണോ അങ്ങനെയായാല് എന്തു നേട്ടമാണ് ഇതുകൊണ്ട് നാം സ്വന്തമാക്കുക? പെരുനാളിന്റെ പിറ്റേന്ന് ഉണര്ന്നെഴുന്നേല്ക്കുന്പോള് ശൂന്യതയും നഷ്ടബോധവുമാണ് നമ്മുടെ മനസ്സില് അവശേഷിക്കുന്നതെങ്കില് എവിടെയാ നമുക്ക് തെറ്റുപറ്റിയിരിക്കുന്നു; ചെയ്യണ്ട പലതും നാം ചെയ്യാതെ പോയിരിക്കുന്നു. അതുകൊണ്ട് ആഘോഷങ്ങളുടെ നടുവിലും തിരുനാള് തരുന്ന ആന്തരിക സന്ദേശത്തെ നമുക്ക് സ്വന്തമാക്കാന് കഴിയണം. നമ്മുടെ പുണ്യപിതാവിന്റെ ജീവിത ചൈതന്യം നമ്മെ കൂടുതല് യേശുവിലേയ്ക്ക് വളര്ത്തുന്ന ഒരു ഭാവം നമുക്ക് സമ്മാനിക്കണം. ഇല്ലെങ്കില് എല്ലാം “പൊടിപൂരമാകും ഒപ്പം അടി പാതാളമാകും.” കൊടിമരത്തിലേയ്ക്ക് തിരുനാള് കൊടികയറുന്പോള് നമ്മുടെ ഹൃദയത്തിലും ആദ്ധ്യാത്മികതയുടെ തിരശ്ശീല ഉയരുന്നില്ലെങ്കില് ഈ തിരുനാളും ഒരു ശൂന്യതമാത്രം സമ്മാനിച്ച് കടന്നുപോകും. അതുകൊണ്ട് ഉത്സവലഹരിയുടെ അപ്പുറത്ത് ഉയര്ന്നുനില്ക്കുന്ന ഒരു ആദ്ധ്യാത്മിക പ്രകാശ പ്രചോദനം ഈ തിരുനാള് നമുക്ക് സമ്മാനിച്ചാലേ പെരുന്നാള് തിരുനാളായി മാറുകയുള്ളൂ. ഏവര്ക്കും അടുത്തുവരുന്ന ഈസ്റ്ററിന്റേയും ഇടവക തിരുനാളിന്റേയും ഹൃദയം നിറഞ്ഞ ആശംസകള് നേര്ന്നുകൊണ്ട്. ഏറെ സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം നോബി അച്ചന്.
Post A Comment:
0 comments: