ക്രിസ്തുവിന്‍റെ തുന്നലില്ലാത്ത തിരുവസ്ത്രത്തിന്‍റെ പ്രദര്‍ശനം ജര്‍മ്മനിയിലെ ട്രയര്‍ കത്തീഡ്രലില്‍ ആരംഭിക്കും. ക്രിസ്തു തന്‍റെ പീഡാനുഭവ സമയത്ത് ധരിച്ചിരുന്നതെന്ന് വിശ്വസിക്കുകയും തുന്നലില്ലാതിരുന്നതുകൊണ്ട് റോമന്‍ പടയാളികള്‍ ചിട്ടിയിട്ടെടുക്കാന്‍ ശ്രമിച്ചതായി യോഹന്നാന്‍റെ സുവിശേഷം (യോഹ. 19, 23) സാക്ഷൃപ്പെടുത്തുമായ വസ്ത്രമാണ് ഏപ്രില്‍ 13-മുതല്‍ മെയ് 13-വരെ തിയതികളില്‍ പൊതുജനങ്ങള്‍ക്കായി ജര്‍മ്മനിയിലെ ട്രയര്‍ ഭദ്രാസന ദേവാലയത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. റോമാ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്‍റയിന്‍റെ അമ്മ, വിശുദ്ധ ഹെലേനയാണ് തിരുവസ്ത്രം ജരൂസലേമില്‍നിന്നും റോമന്‍ പ്രവിശ്യയായിരുന്ന ജെര്‍മ്മനിയിലെ ട്രയറിലെത്തിച്ചതെന്ന് പാരമ്പര്യം പഠിപ്പിക്കുന്നു. മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വെല്ലെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ട്രയര്‍ കത്തീഡ്രലിന്‍റെ 1512-ല്‍ നടന്ന പ്രഥമ പ്രദര്‍ശനത്തിന്‍റെ 500-ാം വാര്‍ഷികം കണക്കിലെടുത്തുകൊണ്ടാണ് ഏപ്രില്‍ പതിമൂന്നിന് തിരുവസ്ത്രത്തിന്‍റെ ചരിത്രത്തിലെ മൂന്നാമത്തെ പ്രദര്‍ശനം നടത്തുന്നതെന്ന് ട്രയര്‍ അതിരൂപാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സ്റ്റീഫന്‍ ആക്കെര്‍മാന്‍ അറിയിച്ചു.
1933, 1959, 1996 എന്നീ വര്‍ഷങ്ങളിലാണ് മറ്റു പ്രദര്‍ശനങ്ങള്‍ നല്കിയിട്ടുള്ളത്
1933, 1959, 1996 എന്നീ വര്‍ഷങ്ങളിലാണ് മറ്റു പ്രദര്‍ശനങ്ങള്‍ നല്കിയിട്ടുള്ളത്
Post A Comment:
0 comments: