ഞാനും എന്റെ കുടുംബവും പതിവായി സന്ദര്‍ശിക്കുന്ന ഒരു വൃദ്ധമന്ദിരമുണ്ട്. പാലക്കാട് മലമ്പുഴയിലെ കൃപാസദന്‍. അവിടെയുള്ള അന്തേവാസികളുടെ പ്രത്യേകത അവര്‍ തികച്ചും നിര്‍ധനരും ആരോരുമില്ലാത്തവരും ആണെന്നുള്ളതാണ്. ഇന്ന് പലയിടങ്ങളിലും വൃദ്ധമന്ദിരങ്ങള്‍ തികച്ചും ഒരു ബിസിനസ് ആയി നടത്തുമ്പോള്‍ കൃപാസദന്‍ എന്ന ഈ വൃദ്ധമന്ദിരം അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. പതിവായി ഞാന്‍ അവിടെ പോകുന്നതുകൊണ്ട് അവിടെയുള്ളവര്‍ക്കെല്ലാം എന്നെ നല്ല പരിചയമാണ്. ഞാന്‍ അവരോടെല്ലാം വിശേഷം ചോദിച്ചറിയുമ്പോള്‍ ഞാന്‍ അറിയാതെ പലപ്പോഴും എന്റെ മിഴികള്‍ നിറയാറുണ്ട്. ഒരുകാലത്ത് സ്വന്തം സുഖങ്ങള്‍ ഉപേക്ഷിച്ച് വളരെ സന്തോഷത്തോടെ കുഞ്ഞുമക്കളെ വളര്‍ത്തി വലുതാക്കിയ മാതാപ്പിതാക്കളാണ് അവര്‍ ഓരോരുത്തരും. മക്കള്‍ വളര്‍ന്നു വലുതായപ്പോള്‍, സ്വന്തമായി പറ! ക്കാന്‍ പ്രാപ്തിയായപ്പോള്‍ ആ മക്കള്‍ക്ക് മാതാപ്പിതാക്കള്‍ ഒരു ഭാരമായി, ശാപമായി. അവരെ ഉപേക്ഷിച്ച് മക്കള്‍ സ്വന്തം സുഖം തേടിപോയി. ഒടുവില്‍ ആരോരുമില്ലാതെ രോഗവും ദുരിതവുമായി മരണത്തോട് മല്ലടിച്ച് കഴിയുമ്പോഴായിരിക്കും ഇവരെക്കുറിച്ച് കൃപാസദന്റെ ഡയറക്ടര്‍ അച്ചന്‍ അറിയുന്നത്. അച്ചന്‍ ഉടനെചെന്ന് ആരോരുമില്ലാത്ത ആ വൃദ്ധരെ സ്വന്തം മാതാപ്പിതാക്കളെപ്പോലെ കണ്ട് തന്റെ വൃദ്ധമന്ദിരത്തിലേക്ക് കൂട്ടിക്കൊണ്ടുവരും. പിന്നീട് അവരുടെ മരണംവരെ അവര്‍ക്ക് കൂട്ട് ഈ വൈദികനും അവിടത്തെ മറ്റു അന്തേവാസികളും മാത�µ! �രം. അവിടെ അഡ്മിഷന്‍ ഫീസ് ഇല്ല, പ്രതിമാസ ഫീസ് ഇല്ല....ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ഒന്നിനും ഫീസ് ഇല്ല. എല്ലാം സൌജന്യം. ഇതിനിടയില്‍ ഞാന്‍ ഒരാളെ പരിചയപ്പെട്ടു. അച്ചന്‍ എനിക്ക് പരിചയപ്പെടുത്തി തന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. കാരണം അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയില്ല. അച്ചന്‍ പറഞ്ഞു: ഇത് തോമസ് ചേട്ടന്‍. നിങ്ങളെപ്പോലെ ഒരു ഗള്‍ഫ് കാരന്‍. ഇതുകേട്ടപ്പോള്‍ ഞാന്‍ അച്ചന്റെ മുഖത്തേക്ക് നോക്കി. എന്റെ നോട്ടത്തിന്റെ അര്‍ഥം മനസ്സിലായപ്പോള്‍ അച്ചന്‍ ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞു തന്നു. കഥ ഇങ്ങനെ: തോമസ് കുറേകാലം ദുബായില്‍ ഉണ്ടായിരുന്നു. നല്ല ജോലിയും വരുമാനവും ഉണ്ടായിരുന്നു. വീട്ടിലുള്ളവരെ ഒരു കരക്കെത്തിച്ച് ഒടുവില്‍ തോമസ് വിവാഹിതനായി. സുന്ദരിയും അത്യാവശ്യം വിദ്യാഭ്യാസവും ഉള്ളവള്‍ ആയിരുന്നു ഭാര്യ. മധുവിധുവിന്റെ ആ നല്ല നാളുകള്‍ കഴിഞ്ഞ് അദ്ദേഹം ഗള്‍ഫിലേക്ക് തിരികെ പോയി. തുടര്‍ന്ന് കത്തുകളിലൂടെയായിരുന്നു ജീവിതം. ഇന്നത്തെപ്പോലെ ഫോണ്‍ സൗകര്യം ഒന്നും ഉണ്ടായിരുന്നില്ല. സന്തോഷവും ദുഖവും എല്ലാം കത്തുകളിലൂടെ പരസ്പരം പങ്കിട്ട് അങ്ങനെ കുറേനാള്‍ ജീവിച്ചു. കിട്ടുന്നതെല്ലാം ഭാര്യയുടെ പേരില്‍ അയച്ചുകൊടുത്തു. അടുത്ത ലീവിന് നാട്ടില്‍ വരുമ്പോള്‍ സ്വന്തമായി ഒരു ചെറിയ �´! �ീട് പണിയണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. മാസങ്ങള്‍ പലതും ഇങ്ങനെ കഴിഞ്ഞുപോയി. ഒടുവില്‍ നാട്ടിലേക്ക് പോകാനുള്ള ലീവ് പാസ്സായി. സന്തോഷത്തോടെ ഓരോ ദിവസവും തള്ളിനീക്കി. ആ ദിവസം എത്രയും വേഗം ഒന്നുവന്നെങ്കില്‍ എന്ന സ്വപ്നവുമായി ഓരോ ദിവസവും കഴിച്ചുകൂട്ടി. ഒരു ദിവസം തോമസ് അറിഞ്ഞു, സ്നേഹം മതിവരെ കൊടുത്ത തന്റെ ഭാര്യ മറ്റൊരുവന്റെ കൂടെ നാടുവിട്ടുപോയി. അതുവരെ അയച്ചുകൊടുത്ത എല്ലാ പണവും കൊണ്ടുപോയി. ഇതുകെട്ടതോടെ ഷോക്കേറ്റപോലെ തോമസ് ബോധം നഷ്ടപ്പെട്ടു വീണു. ആ വീഴ്ചയില്‍ അദ്ദേഹത്തിന്റെ ഒരുവശം മുഴുവന്‍ തളര്‍ന്നു. സംസാരശേഷിയും നഷ്ടപ്പെട്ടു. ഈ അവസ്ഥയില്‍ തോമസ് നാട്ടില്‍ എത്തിയപ്പോള്‍ പിന്നെ ആര്‍ക്കും വേണ്ട ഈ "ഗള്‍ഫ്‌കാരനെ". വീട്ടിലുള്ളവരും ഇദ്ദേഹത്തെ സഹായിക്കാന്‍ ഇല്ല എന്ന വിവരം കൃപാസദന്റെ ഡയറക്ടര്‍ അച്ചന്‍ അറിഞ്ഞതോടെ അച്ചന്‍ നേരിട്ട് പോയി തോമസിനെ കൃപാസദനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അന്നുമുതല്‍ ഇന്നുവരെ തോമസ് ചേട്ടന്‍ എന്ന ആരോരുമില്ലാത്ത ഗള്‍ഫ്‌കാരന്‍ ഒരു ഭാഗം തളര്‍ന്ന്, സംസാരശേഷിയില്ലാ�´! �െ ഈ വൃദ്ധമന്ദിരത്തില്‍ കഴിയുന്നു. ഇത് ഒരു സിനിമാകഥയല്ല. പച്ചയായ ജീവിതയാഥാര്‍ത്ഥ്യം ആണ്. ഇതുപോലെ ഒരു ഗതി ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. പോള്‍സണ്‍ പാവറട്ടി - ദുബായ്
Navigation
Post A Comment:
0 comments: