പാവറട്ടി സെന്റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരണതിരുനാള്‍ നാളെ ആഘോഷിക്കും. നാളെ രാവിലെ 5.30നും 7.30നും ദിവ്യബലി. പത്തിന് റാസ കുര്‍ബാനയ്ക്ക് ഫാ. ജെസ്റിന്‍ തടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോജു പനക്കല്‍ തിരുനാള്‍ സന്ദേസം നല്‍കും. തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ വിശുദ്ധന്റെ ശ്രാദ്ധ ഊട്ടുസദ്യയുടെ ആശീര്‍വാദം നിര്‍വഹിക്കും.
സൌജന്യ ശ്രാദ്ധ ഊട്ടുസദ്യക്ക് ഇരുപതിനായിരത്തിലേറെ പേര്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഊട്ടുകമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്. വൈകീട്ട് വിവിധ സമുദായങ്ങളുടെയും കുടുംബ കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുള്ള തേരുകള്‍ ദേവാലയത്തിലേക്ക് പുറപ്പെടും. രാത്രി പത്തോടെ വര്‍ണപ്രപഞ്ചം തീര്‍ക്കുന്ന ഇരുപതോളം തേരുകള്‍ ദേവാലയത്തിനു അഭിമുഖമായി അണിനിരക്കും. ഫാ. ആന്റണി അമ്മുത്തന്‍, ഫാ. സിന്റോ പൊറുത്തൂര്‍, ഫാ. റോയ് മൂത്തേടത്ത് എന്നിവര്‍ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് സഹകാര്‍മികരാകും.

Post A Comment:
0 comments: