Pavaratty

Total Pageviews

5,987

Site Archive

വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത

Share it:
പൊതുവിവാഹ രജിസ്‌ട്രഷന്‍ ആവശ്യകത
മതാചാരപ്രകാരം നടന്ന എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുന്നതിന്‌ നടപടികളെടുക്കാന്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി കേന്ദ്ര ഗ്രവണ്‍മെന്റിനോട്‌ നിര്‍ദ്ദേശിക്കുകയും കേന്ദ്ര ഗ്രവണ്‍മെന്റ് എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും ഇതിനാവശ്യമായ ബില്‍ തയ്യാറാക്കുന്നതിന്‌ ആവശ്യപ്പെടുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 2008 ഫെബ്രുവരിയില്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുകയും ആവശ്യമായ ഭേദഗതിയോടെ നിയമം പാസാക്കുകയുമുണ്ടായി. ഇതനുസരിച്ച്‌ 2008 ഫെബ്രുവരി 28 ന്‌ ശേഷം മാതാചാരപ്രകാരം നടന്ന എല്ലാ വിവാഹങ്ങളും, ആ വിവാഹം നടന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കണമെന്ന നിയമം നിലവില്‍ വന്നു.
വിവാഹം നടന്നാല്‍ 45 ദിവസത്തിനുള്ളില്‍ പിഴയില്ലാതെ വിവാഹം രജിസ്റ്റര്‍ ചെയ്യാം. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന്‌ താഴെപറയുന്ന രേഖകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
1. തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ (പഞ്ചായത്ത്‌) നിന്ന്‌ ലഭിക്കുന്ന മെമ്മോറാണ്ടം എന്ന ഫോറം പൂര്‍ണ്ണമായും പൂരിപ്പിച്ചത്‌- രണ്ട്‌ കോപ്പി.
2. വാര്‍ഡ്‌ മെമ്പറുടെയോ അല്ലെങ്കില്‍ ഏതെങ്കിലും ഗസറ്റഡ്‌ ഉദ്യോഗസ്ഥന്റെയോ സാക്ഷ്യപത്രം.
3. നാല്‌ കോപ്പി വീതം വരന്റെയും വധുവിന്റെയും പാസ്‌പോര്‍ട്ട്‌ സൈസിലുള്ള ഫോട്ടോ.
4. വരന്റെയും വധുവിന്റെയും വയസ് തെളിയിക്കുന്നതിനാവശ്യമായ ( എസ്‌.എസ്‌.എൽ.സി/ഡ്രൈവിംഗ്‌ ലൈസന്‍സ്‌) അറ്റസ്റ്റ്ഡ് കോപ്പി (അല്ലെങ്കില്‍ ഒറിജിനലും കോപ്പിയും സെക്രട്ടറി മുമ്പാകെ ഹാജരാക്കിയാല്‍ മതി)
5. വിവാഹക്ഷണക്കത്ത്‌.
6. വിവാഹം നടന്ന സ്ഥാപനത്തിലെ മേധാവി നല്‍കുന്ന സാക്ഷ്യപത്രം (ക്രൈസ്‌തവര്‍ക്ക്‌ വിവാഹം നടന്ന പള്ളിയില്‍ നിന്ന്‌ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ ) മേല്‌പറഞ്ഞ രേഖകളുമായി പഞ്ചായത്ത്‌ സെക്രട്ടറി മുമ്പാകെ വധുവരന്മാര്‍ ഹാജരായാല്‍ വിവാഹ രജിസ്‌ട്രറില്‍ ഒപ്പ് വെയ്‌പ്പിക്കും. വിവാഹ രജിസ്‌ട്രഷന്‍ ഫീസായി 100/- കയും എക്‌സട്രാക്‌റ്റ്‌ ഫീസായി 20/- രൂപയും കൂടി 120/- രൂപ പഞ്ചായത്ത്‌ ഓഫീസില്‍ അടയ്‌ക്കണം. വിവാഹം രജിസ്‌റ്റര്‍ ചെയ്‌തു കഴിഞ്ഞാല്‍ ഒരാഴ്‌ചക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ്‌ പഞ്ചായത്തി ല്‍ നിന്നും ലഭിക്കുന്നതാണ്‌.
45 ദിവസത്തിനുള്ളില്‍ എന്തെങ്കിലും കാരണവശാല്‍ വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്നതിന്‌ സാധിക്കാതെ വന്നാല്‍ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടറുടെ അനുമതി വാങ്ങി, നിരക്കിലുള്ള ഫൈന്‍ അടച്ച്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.

വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത്‌ നിര്‍ബന്ധമാണോ?
ഈ നിയമം നിലവില്‍ വന്നതിഌശേഷമുള്ള എല്ലാ മതാചാരപ്രകാരമുള്ള വിവാഹവും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്‌തിരിക്കണമെന്ന്‌ നിയമത്തില്‍ അനുശാസിക്കുന്നു. എന്നാല്‍ നിയമം നിലവില്‍ വരുന്നതിന്‌ മുമ്പ്‌ അതായത്‌ 2008 ഫെബ്രുവരി 28 ന്‌ നടന്ന വിവാഹം താല്‌പര്യമുള്ളവര്‍ക്ക്‌ പിഴയില്ലാതെ രജിസ്റ്റര്‍ ചെയ്യുന്നതിന്‌ 2010 ഡിസംബര്‍ 31 വരെ സമയം നല്‍കിയിരുന്നു. 2008 ഫെബ്രുവരി 28 ന്‌ മുമ്പ്‌ വിവാഹിതരാവുകയും, വിവാഹം നാളിതുവരെ രജിസ്റ്റര്‍ ചെയ്യാതിരിക്കുകയും ചെയ്‌തവര്‍ക്ക്‌ പിഴയോടു കൂടി പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടറുടെ അനുമതിയോടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.
വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത
നിയമപരമായ അവകാശം സ്ഥാപിച്ചുകിട്ടുന്നതിന്‌ മേലില്‍ വിവാഹസര്‍ട്ടിഫിക്കറ്റ്‌ ആവശ്യമായി വരുന്നതാണ്‌. പ്രത്യേകിച്ച്‌ നിയമം നിലവില്‍ വന്നതിനുശേഷം വിവാഹിതരായവര്‍ക്ക്‌ സ്ഥാവരസ്വത്തുക്കളിന്മേലുള്ള അവകാശം ലഭിക്കുന്നതിനും, നിക്ഷേപങ്ങളില്‍ നോമിനിയായി പേര്‌ പറഞ്ഞിട്ടില്ലാത്ത പക്ഷം സംഖ്യ കിട്ടുന്നതിനും ഇന്‍ഷുറന്‍സ്‌ ക്ലെയിം ലഭിക്കുന്നതിഌം ആശ്രിത നിയമവ്യവസ്ഥയനുസരിച്ച്‌ ജോലി ലഭിക്കുന്നതിനും വിവാഹ സര്‍ട്ടിഫിക്കറ്റ്‌ ഭാവിയില്‍ ആവശ്യമായി വന്നേക്കാം.
മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ മാത്രമേ ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ വ്യത്യസ്‌ത മതത്തില്‍ പെടുന്നവരുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന്‌ ഇപ്രകാരം സാധിക്കുകയില്ല. ഉദാഹരണമായി ക്രിസ്‌ത്യന്‍-ഹിങു വിവാഹമോ, ക്രിസ്‌ത്യന്‍-മുസ്ലീം വിവാഹമോ, ഹിങു-മുസ്ലീം വിവാഹമോ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയില്ല.
ഏതൊരു ബില്ലും നിയമസഭയ്‌ക്കു മുമ്പാകെ വന്ന്‌ നിയമമായി മാറുന്നതോടെ അതനുസരിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ നാമോരോ രുത്തരും ബാദ്ധ്യസ്ഥരാവുകയാണ്‌. നിയമം അനുസരിച്ച്‌ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നമുക്ക്‌ നിയമപരമായ പരിരക്ഷ ലഭിക്കുയുള്ളവെന്ന കാര്യം തര്‍ക്കമില്ലാത്തതാണ്‌.
Share it:

EC Thrissur

ഇടവക ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ടവ

Post A Comment:

0 comments: