വിവാഹം നിശ്ചയിച്ചാല്‍ വികാരിയച്ചനെ അറിയിച്ച് മനസമ്മതം, വിവാഹം എന്നിവയുടെ ദിവസവും സയമവും തീരുമാനിക്കുക.
മനസമ്മതത്തിനുമുമ്പായി വിവാഹത്തിനൊരുക്കമായുള്ള കോഴ്‌സില്‍ സംബന്ധിച്ചിരിക്കണം. അതിനായി പ്രസ്‌തുത കോഴ്‌സില്‍ സംബന്ധിക്കാന്‍ വികാരിയച്ചനില്‍ നിന്നും ഫോറം വാങ്ങി പൂരിപ്പിച്ച് കൊണ്ടുപോകണം.
മനസമ്മതത്തിനു മുമ്പ് സഭയുടെ അടിസ്ഥാനതത്വങ്ങള്‍, കത്തോലിക്കാ കുടുംബ ജീവിതത്തിന്റെ പ്രത്യേകതകള്‍, നമസ്ക്കാരങ്ങള്‍ എന്നിവ കൃത്യമായി പഠിച്ച് ഒരുങ്ങി വികാരിയച്ചനെ ചൊല്ലി കേള്‍പ്പിക്കേണ്ടതാണ്.
മനസമ്മതത്തിനു ഇടവകയിലേക്ക് പോകുമ്പോള്‍ മനസമ്മതക്കുറി കൊണ്ടുപോകണം. മനസമ്മതം കഴിഞ്ഞ് കുറി അന്നു തന്നെ വികാരിയച്ചനെ ഏല്‍പ്പിക്കണം. വിവാഹം പരസ്യപ്പെടുത്തുന്നതിന് അത് അത്യാവശ്യമാണ്.
വിവാഹത്തിനാവശ്യമായ രേഖകള്‍ :
വിവാഹ അന്വേഷണ ഫോറം സ്വതന്ത്രമനസാലെ പൂരിപ്പിക്കണം. മാമ്മോദീസ മുങ്ങിയ സ്ഥലത്തെ പള്ളിയില്‍ നിന്നും മാമ്മോദീസ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. തൃശ്ശൂര്‍ അതിരൂപതയക്ക് പുറമെ താമസിക്കുന്ന വ്യക്തിയാണെങ്കില്‍ സ്വതന്ത്ര സ്ഥിതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്. പ്രസ്‌തുത രേഖകള്‍ സമ്മതത്തിന് മുമ്പ് ഹാജരാക്കേണ്ടതാണ്.
മന സമ്മതത്തിനു മുമ്പ് കുടിശ്ശികകള്‍ തീര്‍ത്തിരിക്കണം.
വിവാഹ കാഴ്‌ച കൊടുത്തിരിക്കണം.
വിവാഹമെന്ന കൂദാശ സ്വീകരിക്കുന്ന വ്യക്തി ജീവിതത്തെ കുറിച്ച് നന്നായി ചിന്തിച്ച് ഒരുങ്ങി
വിവാഹത്തിന്റെ തലേദിവസം വിവാഹത്തിന് ഒരുക്കമായുള്ള മുഴുവന്‍ കുമ്പസാരം (കെട്ടുകുമ്പസാരം എന്ന് പറയണം) നടത്തിയിരിക്കണം.
വിവാഹത്തിന് വരുന്ന ഈ ഇടവകയ്‌ക്കു പുറത്തു നിന്നുള്ള വരന്‍/ വധു സ്വന്തം ഇടവകകളില്‍ നിന്നുള്ള കെട്ടുകുറി വിവാഹത്തിന് മുമ്പ് ഹാജരാക്കേണ്ടതാണ്.
കെട്ടുകുറി നിശ്ചയിക്കപ്പെട്ട പരസ്യങ്ങള്‍ക്കുശേഷം വാങ്ങികൊണ്ടു പോകാവുന്നതാണ്.
വിവാഹമനസമ്മതത്തിനുശേഷം മൂന്ന് കടമുള്ള ദിവസം പരസ്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായാല്‍ വരന്റേയും വധുവിന്റേയും സമ്മതത്തോടെയും അരമനയുടെ അനുമതിയോടെയും സമ്മതത്തിനു മുമ്പ് വിവാഹ പരസ്യം നടത്താവുന്നതാണ്.
വധുവരന്മാരേയും രണ്ട് സാക്ഷികളേയും വിവാഹത്തിനാവശ്യമായ താലി, മന്ത്രകോടി, വിവാഹമോതിരം എന്നിവയും വിവാഹസയത്തിനുമുമ്പേ തയ്യാറായിരിക്കണം.
വിവാഹം കഴിഞ്ഞാല്‍ ദമ്പതികളും സാക്ഷികളും വിവാഹ രജിസ്റ്ററില്‍ ഒപ്പുവെക്കണം.
വിവാഹം കഴിഞ്ഞുള്ള കുറി വാങ്ങികൊണ്ടുപോയി ഇടവക രജിസ്റ്ററില്‍ ഒപ്പുവെക്കണം.
ഗൗരവതരമായ സാഹചര്യത്തില്‍ നോമ്പുകാലങ്ങളിലെ വിവാഹത്തിന് അരമന കച്ചേരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയതിനുശേഷം വിവാഹം ലളിതമായി നടത്താവുന്നതാണ്.
വിവാഹത്തിന്റെ തലേദിവസം വിവാഹാര്‍ത്ഥി കുമ്പസാരം നടത്തിയിരിക്കണം
വിവാഹത്തിനുശേഷം നവദമ്പതിമാര്‍ വൈദീകരെ കണ്ട് പ്രാര്‍ത്ഥനാശംസകള്‍ സ്വീകരിക്കണം.

Post A Comment:
0 comments: