ഇടവകയില്‍ ആരെങ്കിലും ഒരാള്‍ മരിച്ചാല്‍ വിവരം ഉടനെ വികാരിയച്ചനെ അറിയിച്ച് മൃതസംസ്‌കാരത്തിനുള്ള സമയം നിശ്ചയിക്കണം.
മൃത സംസ്‌കാരക്രമീകരണ ങ്ങള്‍ക്കായി കൈക്കാരന്‍, ഓഫീസ് ജിവനക്കാര്‍, കപ്യാര്‍ എന്നിവരേയും വിവരമറിയിക്കേണ്ടതാണ്.
മൃതദേഹത്തിന്റെ തലയില്‍ അണിയിക്കാനുള്ള പുഷ്‌പമുടി, ചന്ദനതിരി, ഒരു ചെറിയ കുപ്പി പനിനീര്‍, അല്‍പം കുന്തിരിക്കം എന്നിവ ഒരു പാത്രത്തില്‍ ഒരുക്കി ഒരു സ്റ്റൂളില്‍ മൃതദേഹത്തിന്റെ അരികില്‍ വെച്ചിരിക്കണം.
മൃത സംസ്‌കാരത്തിന് ആവശ്യമായ പള്ളി സാമഗ്രികള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ പള്ളിയില്‍ വന്ന് കൊണ്ടുപോകേണ്ടതും ആവശ്യം കഴിയുമ്പോള്‍ തിരിച്ചേല്‌പിക്കേണ്ടതുമാണ്..
Post A Comment:
0 comments: