Pavaratty

Total Pageviews

5,985

Site Archive

ഗ്മൂര്ത്ത :

Share it:
വിശ്വാസികള്ക്ക് നല്കുവാനായി മാറ്റിവെക്കുന്ന കുര്ബ്ബാനയപ്പത്തിനാണ് ഗ്മൂര്ത്ത എന്ന് പറയുന്നത്. തീക്കട്ട എന്നാണ് ഈ പദത്തിന്റെ അര്ത്ഥം. ആശീര്വദിക്കപ്പെട്ട പവിത്രീകരിക്കപ്പെട്ട അപ്പം, തീക്കട്ട എന്ന് വിളിക്കപ്പെട്ടു.

ഞായറാഴ്ചയക്ഷരം : ആരാധനപരമായ കലണ്ടറില് കാണുന്ന ഒരു പ്രയോഗമാണിത്. ഒരു വര്ഷത്തിന്റെ ആദ്യത്തെ 7 ദിവസങ്ങള്ക്ക് അക്ഷരമാലയിലെ 7 അക്ഷരം സങ്കല്പിക്കുകയാണ് ചെയ്യുന്നത്. ലീപ് ഇയര് അല്ലാത്ത എല്ലാ വര്ഷവും ഞായറാഴ്ചയ്ക്ക് ഒരക്ഷരം എന്നും സൂചകമായി ഉണ്ടാകും. ഈസ്റ്റര് ദിവസം കണക്കുകൂട്ടാനാണ് ഈ സന്പ്രദായം ഉപയോഗിക്കുന്നത്.

തരുതായ്കള് : അബേദ്ധാപദേശം സ്വീകരിക്കാത്തവര്, സത്യവിശ്വാസികള്, പാഷണ്ഡതയില്പെടാത്തവര്, ശരിയായ സിദ്ധാന്തമുള്ളവര് എന്നൊക്കെയാണ് ഇതിനര്ത്ഥം. ഇംഗ്ലീഷില് ഛൃവേീറീഃ എന്നു പറയുന്നു.
സത്യമായ, നേരായ എന്നിങ്ങനെ അര്ത്ഥമുള്ള ത്റീസാ എന്ന കല്ദായ സുറിയാനി വാക്കില് നിന്നാണ് ഈ പേരുണ്ടായത്.

Share it:

EC Thrissur

പൊരുള്‍ തേടി ഉത്ഭവം തേടി

Post A Comment:

0 comments: