Pavaratty

Total Pageviews

5,987

Site Archive

കുരിശിന്‍റെ പുകഴ്ചതിരുനാള്‍

Share it:
‘കുരിശിനാലെ ലോകമൊന്നായ്
വീണ്ടെടുത്തവനേ
താണുഞങ്ങള്‍ വണങ്ങുന്നു
ദിവ്യ പാദങ്ങള്‍ ...”
കുരിശിന്‍റെ പുകഴ്ചതിരുനാള്‍ ആഘോഷിക്കുന്ന ഈ മാസത്തില്‍ ഏവര്‍ക്കും തിരുനാള്‍ മംഗളങ്ങള്‍ നേരുന്നു.
റോമന്‍ സാമ്രാജ്യത്തിലെ വിമതന്മാര്‍ക്കും അടിമകള്‍ക്കും കുറ്റവാളികള്‍ക്കും നല്‍കിയിരുന്ന ശിക്ഷാക്രമമാണ് കുരിശുമരണം. എന്നാല്‍ ദൈവപുത്രനും മനുഷ്യരക്ഷകനുമായ ക്രിസ്തു അത് സ്വീകരിച്ചുകൊണ്ട് കുരിശിനെ മഹത്വത്തിന്‍റേയും രക്ഷയുടേയും ചിഹ്നമാക്കി മാറ്റി. യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍റെ പാപങ്ങളാണ് ക്രിസ്തുവിന് മുള്‍മുടി മെടഞ്ഞതും കുരിശു സമ്മാനിച്ചതും. “ഠവല ുമശി ീള ഏീറ” എന്ന പുസ്തകത്തില്‍ ഗ്രന്ഥകാരനായ ഗമമോൗൃശ പിതാവായ ദൈവത്തിന്‍റെ ദുഃഖകാരണം വിവരിക്കുന്ന ഒരു ഭാഗമുണ്ട്. ലോകത്തിന്‍റെ പാപങ്ങള്‍ കണ്ട് അസ്വസ്ഥനാകുന്ന ദൈവത്തിന്‍റെ ചിത്രം അതില്‍ വരച്ചുകാട്ടുന്നു. കുരിശിനെ വണങ്ങുന്ന ഈ ദിവസങ്ങളില്‍ കുരിശിന് കാരണമായ നമ്മുടെ പാപങ്ങളോര്‍ത്ത് മനസ്തപിക്കാം.
ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍ എല്ലാ ദുഃഖവെള്ളിയാഴ്ചകളിലും പ്രസംഗം ആരംഭിച്ചിരുന്നത് ‘‘മിശിഹായില്‍, അതും ക്രൂശിതനായ മിശിഹായില്‍, പ്രിയ സഹോദരീ സഹോദരന്മാരെ” എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു. കുരിശിലൂടെ ലോകത്തിന് രക്ഷ സമ്മാനിച്ച മിശിഹായെ ഓരോ പ്രസംഗത്തിലും അദ്ദേഹം അനുസ്മരിച്ചിരുന്നു.
‘‘ഇടയ കന്യകേ പോവുക നീ
ഈയനന്തമാം ജീവിത വീഥിയില്‍
ഇടറാതെ കാലിടറാതെ
കയ്യിലുയര്‍ത്തിയ കുരിശും കൊണ്ടേ
കാല്‍വരി നില്‍പ്പൂ ദൂരേ
നിന്നാത്മാവിലുയര്‍ത്തെഴുന്നേല്‍ക്കും
കണ്ണീരൊപ്പും നാഥന്‍...”
ഏവര്‍ക്കും കുരിശിന്‍റെ പുകഴ്ചതിരുനാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്.
നിങ്ങളുടെ സ്വന്തം
നോബി അച്ചന്‍.
Share it:

EC Thrissur

ഇടയ ശബ്ദം

No Related Post Found

Post A Comment:

0 comments: