Pavaratty

Total Pageviews

5,987

Site Archive

വിദ്യാഭ്യാസം എന്തിന്?

Share it:
സിജോ വര്ഗ്ഗീസ്, ഫാത്തിമ മാത യൂണിറ്റ്

ഇന്നത്തെ അനുദിനപത്രവാര്ത്തകള് നമ്മെ ഓര്മ്മിപ്പിക്കുന്ന ഒരു ചോദ്യമാണ് ഇത്. ലോകത്തില് ഏതെല്ലാം തരത്തിലുള്ള വിദ്യാഭ്യാസ കോഴ്സുകള് നിലവിലുണ്ടോ അതെല്ലാം തന്നെ ഇന്ന് കേരളത്തിലെ വിദ്യാര്ത്ഥികള്ക്ക് ലഭ്യമാണ്. കയ്യില് പണം ഉണ്ടായാല് മാത്രം മതി. ബുദ്ധി വേണമെന്ന് നിര്ബന്ധം ഇല്ല. വിദ്യാഭ്യാസം കുടുംതോറും മറ്റ് രാജ്യങ്ങളില് കുറ്റകൃത്യം കൊലപാതകങ്ങളും കുറയുകയാണെങ്കില് നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസം കുടുംതോറും കുറ്റകൃത്യങ്ങളും തീവ്രവാദപ്രവര്ത്തനങ്ങളും പെണ്വാണിഭങ്ങളും കൊലപാതകങ്ങളും ദിനംപ്രതി വര്ദ്ധിച്ചുവരികയാണ്. എവിടെയാണ് തകരാര് സംഭവിക്കുന്നത്? നമ്മില് അന്തര്ലീനമായി കിടക്കുന്ന മൃഗീയ വാസനകള്ക്കും സ്വയഭാവ സവിശേഷതകള്ക്കും മാറ്റം വരുത്തുവാന് ഇന്നുള്ള വിദ്യാഭ്യാസ രീതികള്കൊണ്ട് കഴിയില്ലായെങ്കില് നാം വെറുതെയെന്തിന് പഠിച്ച് പഠിച്ച് സമയം കളയണം? ജോലി നേടുവാന് മാത്രമായാണോ നമ്മുടെ പഠിപ്പ്? നമ്മുടെ പഠിപ്പിനനുസരിച്ചുള്ള ജോലികിട്ടിയില്ലെങ്കില് കിട്ടിയ ജോലിക്ക് പോകുവാന് നാം തയ്യാറാണോ
കേരളത്തില് ലക്ഷകണക്കിന് അന്യസംസ്ഥാന തൊഴിലാളികള് പണിയെടുത്ത് ദിനംപ്രതി 400 ഉം 500ഉം രൂപവീതം കൂലി വാങ്ങുന്പോള് സംസ്ഥാനത്തിന് ഉണ്ടാകുന്ന സാന്പത്തിക നഷ്ടം ഭീമമാണെന്ന് പറയാതിരിക്കാനാവില്ല. ഒരു ദിവസ്സം അന്പതിനായിരം തൊഴിലാളികള് 400 രൂപയ്ക്ക് പണിയെടുത്താല് കൂലിയിനത്തില് തന്നെ 2 കോടി രൂപയാണ് ചെലവാകുന്നത്. പഠിപ്പുകൂടുംതോറും പറന്പുപണിക്കും വീടു നിര്മ്മാണത്തിനുമൊന്നും ആളെക്കിട്ടാതായി. പുരപുറത്ത് കയറി ഓട് പൊളിച്ചു മേയുന്നതിന് ഒരു ആശാരിക്ക് കൂലി 900 രൂപയാണ്. ചായയും പലഹാരവും വേറെ! ആ.ഋറ ഉം ഠ.ഠ.ഇ. ഉം ഒക്കെയുള്ള അദ്ധ്യാപകന് ഒരു ദിവസ്സം ഇത്രയും രൂപ കിട്ടുമോ കലികാല വൈഭവം തന്നെ. കള്ളന്മാര്ക്ക് മോഷ്ടിച്ചെടുക്കുവാന് കഴിയാത്തതാണ് അറിവ് (ജ്ഞാനം) വിദ്യാധനം സര്വ്വധനാല് പ്രധാനം. ഒക്കെ ശരി തന്നെ. പക്ഷേ പഠിക്കുന്ന വിദ്യാര്ത്ഥിക്ക് അതേക്കുറിച്ച് ബോധം ഉണ്ടായിരിക്കണം എന്നു മാത്രം. എന്തിന് പഠിക്കുന്നു? എന്നതിനെക്കുറിച്ച് ശരിയായ ബോധ്യം ഇല്ലാത്തവര് പഠിച്ച് പഠിച്ച് വീട്ടുകാരെ കഷ്ടത്തിലാക്കരുത്. ഒന്നാം ക്ലാസ്സുമുതല് പ്ലസ് ടു വരെ ഓരോ വിദ്യാര്ത്ഥിയുടേയും പഠനാവശ്യത്തിനായി സര്ക്കാര് ചെലവാക്കുന്ന തുക മൊത്തം ഒരു ലക്ഷത്തിലധികം രൂപയാണ് ഇതേ വിദ്യാര്ത്ഥിക്ക് വീട്ടുകാര് ചെലവാക്കുന്ന തുക ഇതില്ക്കൂടുതല് വരും. ചുരുക്കത്തില് ഓരോ വിദ്യാര്ത്ഥിയും +2 കഴിയുന്നതോടുകൂടി രണ്ടു ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുമായാണ് പുറത്തിറങ്ങുന്നത്, ഒരു വ്യക്തി വിദ്യ നേടുന്പോള് മൂന്ന് ഉത്തരവാദിത്വങ്ങള് അവനില് വന്നു ചേരുന്നു. 1. സ്വന്തം കുടുംബത്തോടുള്ള ഉത്തരവാദിത്വം. 2. സമൂഹത്തോടുള്ള ഉത്തരവാദിത്വം 3. രാജ്യത്തോടുള്ള ഉത്തരവാദിത്വം. ഇവ മൂന്നും നിറവേറ്റുവാന് കഴിയും എന്ന് ഉറപ്പുള്ളവര് മാത്രം ഉന്നതവിദ്യാഭ്യാസത്തിന് ഇറങ്ങിപ്പുറപ്പെട്ടാല് മതി.
ലക്കും ലഗാനുമില്ലാത നമ്മുടെ മക്കള് പഠിച്ച് പഠിച്ച് വിദ്വാന്മാരായതിന്റെ ദുരന്തസ്മാരകങ്ങളാണ് അനാഥാലയങ്ങള്, ഡെ കെയര് സെന്ററുകള്, വൃദ്ധസദനങ്ങള്, പകല് വീടുകള്, വീട്ടു തടങ്കലിലെ മാതാപിതാക്കള് എന്നിവയൊക്കെ. ഒടുവില് മക്കളുടെ എണ്ണത്തിനനുസരിച്ച് മാതാപിതാക്കളുടെ ശവകുടീരത്തില് ഒരേ ദിവസം മൂന്നും നാലും ഒപ്പീസുകള്! ജന്മം നല്കിയ മാതാപിതാക്കള് പകര്ന്നു തരുന്ന അറിവോളം വരികയില്ലാ ലക്ഷങ്ങള് കോഴ നല്കി നേടുന്ന മെഡിസിന് സീറ്റ്. കുടുംബങ്ങള് ആവണം നമ്മുടെ പ്രഥമ വിദ്യാലയം. ശല്യക്കേട് ഒഴിവാക്കുവാനായി മക്കളെ അങ്കണവാടിയില് പറഞ്ഞയക്കുന്ന മാതാപിതാക്കളേ നിങ്ങള് മക്കള്ക്ക് ശല്യമാകുന്ന കാലം വിദൂരമല്ല. അറിവിന്റെ അഗ്നി നിങ്ങളില് കെടാതിരിക്കാന് പകര്ന്നേകൂ മക്കള്ക്കായ് ജ്വലിക്കട്ടെ അവരും നിങ്ങളെപ്പോലെ. പുതിയ അദ്ധ്യയന വര്ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാര്ത്ഥികള്ക്കും പരിശുദ്ധാത്മാവിന്റെ വരദാനങ്ങള് സമൃദ്ധമായ് ഉണ്ടാകുവാന് നമുക്കൊരുമിച്ച് പ്രാര്ത്ഥിക്കാം. പ്രാര്ത്ഥിച്ചുകൊണ്ട് പഠിക്കുക. ഒന്നും നമ്മുടെ കഴിവല്ല. ഒന്നും നമ്മുടേതല്ല. എല്ലാം ദാനമായി ലഭിച്ചതാണ്.
Share it:

EC Thrissur

feature

News

ലേഖനം

Post A Comment:

0 comments: