Pavaratty

Total Pageviews

5,987

Site Archive

വിശുദ്ധ കുര്ബ്ബാന

Share it:
ദൈവത്തിന്റെ അശരീരിയായ സന്ദേശവാഹകരാണ് മാലാഖമാര്. അവര്ക്കു ശക്തി വ്യത്യസ്തമാണ്. ശക്തിയനുസരിച്ച് മൂന്ന് വൃന്ദങ്ങള് ഉള്പ്പെടുന്ന മൂന്ന് ഹയരാര്ക്കികള് ഉള്ളതായി കാണാം. 1. സ്രാപ്പേന്മാര്, കെരൂബുകള്, സിംഹാസനങ്ങള്. 2. ഭക്തിജ്വാലകന്മാര്, ശക്തികള്, ബലവത്തുകള്. 3. പ്രധാനികള്, റേശു മാലാഖമാര്. പല മാലാഖമാരും മുഖ്യമാലാഖമാരായി അറിയപ്പെടുന്നുണ്ടെങ്കിലും മുഖ്യരില് മുഖ്യര് ആയി അറിയപ്പെടുന്നത് മൂന്നുപേരാണ്. 1. മിഖായേല്, 2. ഗബ്രിയേല്, 3. റാഫേല്. സഭാ നിയമമനുസരിച്ച് മൂന്നു പേരുടേയും തിരുനാള് സെപ്റ്റംബര് 29നാണ്.

1. ‘‘മിഖായേല്” ഈ നാമത്തിനര്ത്ഥം ദൈവത്തി െനപ്പോലെയുള്ളവന് എന്നാണ്. ദാനിയേലിന്റെ പുസ്തകം പത്തും പന്ത്രണ്ടും അദ്ധ്യായങ്ങളിലും യൂദായുടെ ലേഖനത്തിലും മിഖായേല് മാലാഖ അനുസ്മരിക്കപ്പെടുന്നു. പൈശാചികാക്രണങ്ങളില് മിഖായേല് മാലാഖയോടുള്ള പ്രാര്ത്ഥന വളരെ ഫലപ്രദമാണ്.

2. ‘‘ഗബ്രിയേല്” ദൈവത്തിന്റെ പോരാളി എന്നറിയപ്പെടുന്ന ഈ മുഖ്യദൂതനാണ് മംഗളവാര്ത്തയുടെ മാലാഖ (ലൂക്കാ 1/2638, മത്തായി 1/1825) വി. ഗ്രന്ഥത്തില് നാലുപ്രാവശ്യം ഈ മാലാഖയുടെ പേര് കാണുന്നുണ്ട്. ദിന. 8, ദിന. 9, ലൂക്കാ 1. ഈ മൂന്ന് ഭാഗങ്ങളിലായി നാലുപ്രാവശ്യം പ്രതിപാദിക്കപ്പെടുന്ന ഗബ്രിയേല് മാലാഖയെ വിധിയുടെ മാലാഖയായി അനുസ്മരിക്കുന്നു.

3. ‘‘റഫായേല്” കാവല് മാലാഖമാരുടെ കൂടി തലവനാണ് റഫായേല് അഥവാ റാഫേല്. ദൈവം സുഖപ്പെടുത്തുന്നു എന്നാണര്ത്ഥം. കൊച്ചു തോബിയാസിന് സഹയാത്രികനായി ദൈവം അയച്ചുകൊടുത്ത മാലാഖ റാഫേലാണ്. അദ്ദേഹം തന്നെ പറഞ്ഞു: കര്ത്താവിന്റെ മുന്പില് നില്ക്കുന്ന ഏഴ് മാലാഖമാരില് ഒരാളായ റാഫേലാണ് ഞാന്. (തോബി.12/15) വെളിപാടിന്റെ പുസ്തകം 8ാം അദ്ധ്യായത്തില് പറയുന്നതനുസരിച്ച് റാഫേല് സ്രാപ്പേ മാലാഖയാണ്. ബെദ്സെയിദായിലെ കുളത്തില് ഇടയ്ക്കിടക്ക് ഇറങ്ങി രോഗികളെ സുഖപ്പെടുത്തിയിരുന്നത് റാഫേല് മാലാഖയാണെന്ന് പാരന്പര്യമുണ്ട്. (യോഹ 5/4) എല്ലാ മാലാഖമാരുടെയും പേര് അവസാനിക്കുന്നത് ‘‘ഏല്” എന്ന സ്വരത്തിലാണ്. ‘‘ഏല്” എന്നു പറഞ്ഞാല് ‘‘ദൈവം”. ദൈവത്തിന്റെ സവിശേഷാന്നിധ്യത്തെ ‘‘ദൈവദൂതന്” എന്ന് വിളിക്കുന്നു.
നമ്മുടെ മിത്രങ്ങളായിരിക്കട്ടെ പരിശുദ്ധ മാലാഖമാര്. നമ്മളെത്ര ദുര്ബ്ബലരും ദുഃഖിതരുമാണെങ്കിലും എത്ര മഹാവിപത്തുകളാണ് നമ്മെ വലയം ചെയ്യുന്നതെങ്കിലും മാലാഖമാരുടെ സംരക്ഷണത്തില് നമ്മള് ഒട്ടും ഭയപ്പെടേണ്ടതില്ല. എന്ന വി. ബെര്ണ്ണാര്ദ്ദിന്റെ വാക്കുകള് നമ്മുടെ വിശ്വാസത്തെ ഉജ്ജ്വലിപ്പിക്കട്ടെ. സന്തത സഹചാരിയായി സഹയാത്രികനായി, സംരക്ഷകനായി മാലാഖ കൂട്ടിനുണ്ടായാല് നമ്മള് ഭാഗ്യവുള്ളവരാകില്ലേ. മാലാഖയോടൊപ്പം ദൈവത്തോട് ചേര്ന്ന് നമുക്കും പ്രവര്ത്തിക്കാം! ദൈവസാന്നിധ്യത്തില് മുഴുകാം!
നിങ്ങളുടെ സ്വന്തം കൊച്ചച്ചന്
ഫാ. ലിന്റോ തട്ടില്
Share it:

EC Thrissur

കുഞ്ഞച്ചന്‍റെ കത്ത്

No Related Post Found

Post A Comment:

1 comments:

  1. എനിക്ക് വിശുദ്ധ റാഫേല്‍ മാലാഖയെ പറ്റി കൂടുതല്‍ അറിയണം എന്നുണ്ട് ഞാന്‍ കുറെ ബുക്കുകള്‍ റഫര്‍ചെയ്തു പല പല വെബ്‌ സൈറ്റുകള്‍ നോക്കി പക്ഷെ കൂടുത ഒന്നും അറിയാന്‍ സാധിച്ചില്ല എന്നെ സഹായിക്കാമോ ?

    ReplyDelete