സിജോ വര്ഗ്ഗീസ് ഫാത്തിമ മാത യൂണിറ്റ്
ആകാശത്തിനും ഭൂമിക്കും മദ്ധ്യേ
മൂന്നാണികളിന്മേല് നാട്ടിനിര്ത്തപ്പെട്ട
ദിവ്യ ഗുരുനാഥാ ഇതാ എന്റെ രഹസ്യമൊഴി
ഇന്നലെവരെ ആരും ശ്രദ്ധിക്കാതെ
കുന്നിന്ചെരുവിലൊറ്റപ്പെട്ട് ഏകനായ്
ഒരു പാഴ്മരം പോല് നിന്ന എന്നെയിതാ
മഹത്വത്തിന്റെ ചിഹ്നമായ് നീ ഉയര്ത്തിയിരിക്കുന്നു
ഉള്ളില് വേദനയുണ്ടെങ്കിലും നന്ദി പറയാതെ വയ്യ
പടയാളികള് എന് ജീവനില് കോടാലി വെയ്ക്കുന്പോഴും
ഞാനറിഞ്ഞിരുന്നില്ലാ ഗുരു വഹിക്കേണ്ട
കഴുമരമായ് തീരുമെന്ന്
ഇലകള് കുറവാണെങ്കിലും തായ്വേരിന്
കേടുബാധിക്കാത്തതിനാല് ഉണക്കമരമായ്
തീരുവാന് സാധ്യമല്ലായിരുന്നെനിക്ക്
ചാട്ടവാറിന് തുന്പത്തെ കൂര്ത്തമൂര്ത്ത ഈയക്കട്ടകള്
പറിച്ചെടുത്തിട്ടും ശേഷിപ്പതാം പച്ചമാംസത്തില് തെളിയും
തോളെല്ലിനെന് ഭാരം താങ്ങുവാനാകാതെ
പൊള്ളും പാറമേല് നിന്നോടൊപ്പം വീണപ്പോള്
നിസ്സഹായതയാടെ നോക്കി നിന്നതിന്, ഗുരുവേ മാപ്പു തരിക
പ്രിയ ശിഷ്യന് നിന്നെ തള്ളിപ്പറയും വേളയില്
കൂവിയ താന്തോന്നിയാം പൂവന് കോഴി
പരിചാരികകന് കൂട്ടില് മുളയാത്ത ചില സന്ധ്യകളില്
രാപ്പാര്ക്കുവാനഭയം നല്കിയ എന് ശാഖകള്
ശാപഗ്രസ്ഥമായ് തീരട്ടെ
ക്രൂര മര്ദ്ദനത്തിലൊഴുകുന്ന നിന് ചെന്നിണം
ഒപ്പിയെടുക്കുവാന് ഞാനൊരുണക്ക മരമാവാത്തതില്
ഖേദിക്കുന്നൂ ഗുരുനാഥാ
അറവുമാടിനു നല്കുന്ന കാരുണ്യം പോലും
ലവലേശം കാണിച്ചിടാത്ത പടയാളികള്
കഴുവാം എന്നെ നിന് പിന് ശിരസ്സോടെ
ചേര്ത്തു തള്ളുന്പോള് മുഖം കുത്തി നിലത്തു
വീണുപോയ നാഥാ, സഹായിക്കണമെന്നുണ്ടായിരുന്നെനിക്ക്
അതിനെങ്ങനെ കഴിയുവാന്! എന് കരങ്ങള്
മുന്നേയവര് അറുത്തു മാറ്റിയില്ലേ
എന്നെ തോളില് വഹിക്കുവാന് മാത്രം ഞാനെന്തു
പുണ്യമാണ് നിനക്കായ് ചെയ്തിട്ടുള്ളത്?
പച്ചിരുന്പാണിയും പച്ചമാംസവും ചേര്ത്ത്
എന്നകക്കാന്പിലേയ്ക്കടിച്ചേറ്റിയ മൂന്നാണികള്
തുളച്ചേറിയതെന് ഹൃദയത്തില്
ഒടുവിലത്തെ പ്രാര്ത്ഥനയ്ക്കു ശേഷം
ആര്ത്തനാദമായെന് വഷസ്സിലേയ്ക്ക് തലചായ്ച്ചു
വിടപറഞ്ഞപ്പോള് കെട്ടിപ്പിടിച്ചു കരയുവാനാകാതെ
നിശ്ചലം നിശ്ചേഷ്ടം നിര്നിമ്മേഷനായ് ഞാന് നില്ക്കവേ
അതാ നീട്ടിപിടിച്ച കുന്തവുമായ് ഒരു ഭടന്
ഇനിയും എന്തിനീ ക്രൂരത? വിളിച്ചു ചോദിക്കണ
മെന്നുണ്ടെനിക്ക്. അതിനെവിടെ എനിക്കു നാവുകള്?
ഒടുക്കം കുരിശില് നിന്നിറക്കുവാന് വന്ന ശിഷ്യന്
ആണിവലിച്ചൂരൂവാന് ചവണ തെരഞ്ഞു പോകവേ
സങ്കടകടലില് വീണുപോയ് ഞാന് വീണ്ടും
അടിച്ചേറ്റുന്നതിലും വേദന പറിച്ചെടുക്കുന്പോഴാ
ണെന്നറീവൂ ഞാന്, പൂജ്യ ദേഹം വീണ്ടും
മുറിപ്പെടാതിരിപ്പാനായ് എന്നിലേ
ജീവരസാഗ്നിയാല് അടിച്ചേറ്റിയ മൂന്നാണിയും
തുരുന്പിച്ചു നേര്ത്ത് കുഞ്ഞു കോലാക്കി മാറ്റി
ഈ കുഞ്ഞു കാര്യമെങ്കിലും ചെയ്യുവാനായതു മാത്രമാണെന്
ജീവിത യാത്രയിലേക നന്മയായ് ശേഷിപ്പത്
ഏഴാം മുദ്ര പൊട്ടിയ നേരം
സ്വര്ഗ്ഗം മൗനത്തിലാഴ്ന്നപ്പോള്
ഭൂമിയെങ്ങും അന്ധകാര പൂര്ണ്ണമായ്
എന്നിലെ നന്മയും ഇരുളില് മുങ്ങീടവേ
നിന്റെ കല്ലറയിങ്കലുയര്ന്നു പൊന് വെളിച്ചം
എന്നിലെ തിന്മകള് വെളിപ്പെടുത്തി തന്നതിന്
പ്രിയ ഗുരുവേ നിനക്കൊരായിരം നന്ദി
ഇനിയുള്ളതെന്റ പരസ്യ മൊഴി
സഹസ്രാബ്ദങ്ങള്ക്കിപ്പുറം നിന്റെ
ഉയിര്പ്പുദിനത്തില് ഇന്നലെ വഴിവക്കില്
നാട്ടി നിര്ത്തിയ എന്നെയിതാ വീണ്ടും
പള്ളിയുടെ ഏതോ കുടുസ്സു മുറിതന്
മച്ചിന് മുകളില് ഒന്നിനുമീതൊന്നായടുക്കവെച്ചീടുന്നു
എനിക്കിനി കൂട്ടിന് പല്ലികളും വവ്വാലുകളും
ചിന്തകളും മാത്രം. അടുത്ത ദുഃഖവെളളിവരെ
ഞാനീ ഇരുട്ടത്ത് നിന്നെ ധ്യാനിച്ച് നിശ്ശബ്ദം
ശാന്തമായ് ശാന്തമായ്
ഹേ മനുഷ്യാ, നിന്റെകുരിശെടുത്തീടുക
അനുഗമിച്ചീടണം ഗുരുവിനെ
ഉത്ഥാനം കാണും വരെ.

Post A Comment:
0 comments: