Pavaratty

Total Pageviews

5,987

Site Archive

ആരാണ് പ്രായശ്ചിത്ത കൂദാശ സ്ഥാപിച്ചത്്?

Share it:

യേശു തന്നെയാണ് പ്രായശ്ചിത്ത കൂദാശ സ്ഥാപിച്ചത്. ഈസ്റ്റര് ദിനത്തില് അവിടന്ന് തന്റെ അപ്പസ്തോലന്മാര്ക്ക് കാണപ്പെടുകയും നിങ്ങള് പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്. നിങ്ങള് ആരുടെ പാപങ്ങള് ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള് ആരുടെ പാപങ്ങള് ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും. (യോഹ. 20:22 23) എന്നിങ്ങനെ കല്പിക്കുകയും ചെയ്തപ്പോള് ഈ കൂദാശ സ്ഥാപിച്ചു.
പ്രായശ്ചിത്ത കൂദാശയില് എന്തു സംഭവിക്കുന്നുവെന്നത് ധൂര്ത്ത പുത്രന്റെ ഉപമയില് യേശു വളരെ മനോഹരമായി വിവരിച്ചിട്ടുണ്ട്. അതിലേറെ മനോഹരമായി മറ്റൊരിടത്തും വ്യക്തമാക്കിയിട്ടില്ല. നാം വഴിതെറ്റി അലയുന്നു. നാം നഷ്ടപ്പെടുന്നു, നമുക്ക് ചെറുത്തുനില്ക്കാന് കഴിയുന്നില്ല. എന്നാലും നമ്മുടെ പിതാവ് വലിയ യഥാര്ത്ഥത്തില് അനന്തമായ ആഗ്രഹത്തോടെ നമ്മെ കാത്തിരിക്കുന്നു. നാം തിരിച്ചു വരുന്പോള് നമ്മോട് ക്ഷമിക്കുന്നു. അവിടുന്ന് വീണ്ടും സ്വീകരിക്കുന്നു. പാപങ്ങള് ക്ഷമിക്കുന്നു. യേശു തന്നെ അനേക വ്യക്തികളുടെ പാപങ്ങള് ക്ഷമിക്കുന്നു. അത്ഭുത കൃത്യങ്ങള് പ്രവര്ത്തിക്കുന്നതിനേക്കാള് പ്രാധാന്യമുള്ളതായി അതിനെ അവിടന്നു കരുതി. ദൈവാശ്രയത്തിന്റെ ഉദയത്തിന്റെ മഹത്തായ അടയാളമായി അവിടന്ന് അതിനെ പരിഗണിച്ചു. ദൈവരാജ്യോദയത്തില് എല്ലാമുറിവുകളും സുഖമാക്കപ്പെടും. കണ്ണുനീര് മുഴുവനും തുടച്ചുമാറ്റപ്പെടും.
പാപങ്ങള് മോചിക്കാന് ആര്ക്കു സാധിക്കും?
ദൈവത്തിനുമാത്രമേ പാപങ്ങള് ക്ഷമിക്കാന് കഴിയുകയൂള്ളൂ. യേശു ദൈവത്തിന്റെ പുത്രനായതുകൊണ്ട് മാത്രമാണ് നിന്റെ പാപങ്ങള് ക്ഷമിക്കപ്പട്ടിരിക്കുന്നു എന്ന് പറയാന് കഴിഞ്ഞത്. പാപങ്ങള് മോചിപ്പിക്കാനുള്ള അധികാരം യേശു നല്കിയതുകൊണ്ട് മാത്രമാണ് വൈദികര്ക്ക് യേശുവിന്റെ പ്രതിപുരുഷനെന്ന നിലയില് പാപങ്ങള് മോചിപ്പിക്കാന് കഴിയുന്നത്.
എനിക്ക് നേരിട്ട് ദൈവത്തിലേയ്ക്ക് പോകാന് കഴിയും. പിന്നെ എന്തിനാണ് എനിക്ക് ഒരു വൈദികന് ആവശ്യമായിരിക്കുന്നത്. എന്നിങ്ങനെ പല വ്യക്തികളും കരുതുന്നു. എന്നാല് ദൈവം മറ്റൊരുവിധത്തിലാണ് ആഗ്രഹിക്കുന്നത്. നാം നമ്മുടെ പാപങ്ങളെപ്പറ്റി യുക്തിവിചാരണ നടത്തി തള്ളിക്കളയുകയും വസ്തുതകളെ പരുക്കന് കന്പിളിതുണിക്കടിയിലേയ്ക്ക് തൂത്തുമാറ്റാന് ശ്രമിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് നമ്മുടെ പാപങ്ങള് ഏറ്റുപറയുവാനും വ്യക്തിപരമായ ഒരു കണ്ടുമുട്ടലില് അവ അംഗീകരിക്കാനും ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. അതുകൊണ്ട് സുവിശേഷത്തിലെ താഴെപ്പറയുന്ന വാക്കുകള് വൈദികരെ സംബന്ധിച്ച് സത്യമാണ്. ‘‘നിങ്ങള് ആരുടെ പാപങ്ങള് ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള് ആരുടെ പാപങ്ങള് ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.”
ഒത്തിരി സ്നേഹത്തോടെ
ഫാ. ഷോണ്സണ് ആക്കാമറ്റത്തില്
(റഫറന്സ്: യുവജന മതബോധനഗ്രന്ഥം)
Share it:

EC Thrissur

കൊച്ചച്ചന്‍റെ കത്ത്

Post A Comment:

0 comments: