ബൈബിള് ക്വിസ് July 2013
1. കര്ത്താവിന്റെ പ്രസാദം എത്രകാലം നിലനില് ക്കുമെന്നാണ് 30ാം സങ്കീര്ത്തനം പറയുന്നത്?
2. നീതിമാന്മാര്ക്ക് യുക്തമായത് എന്താണെന്നാണ് 33ാം സങ്കീര്ത്തനത്തില് പറയുന്നത്?
3. ദൈവഭക്തരെ രക്ഷിക്കുന്നത് ആരെന്നാണ് 34ാം സങ്കീര് ത്തനം പറയുന്നത്?
4. 36ാം സങ്കീര്ത്തനത്തില് കര്ത്താവിന്റെ നീതിയെ എന്തി നോടാണ് ഉപമിച്ചിരിക്കുന്നത്?
5. ശാന്തശീലന് ഭൂമി കൈവശമാക്കും എന്നത് 37ാം സങ്കീര്ത്തന ത്തിലെ 11ാം വാക്യമാണ്. ഇതേ ഭാഗം നാം മത്തായിയുടെ സുവിശേഷത്തിലും കാണുന്നു. ഏതു ഭാഗത്ത്?
6. കര്ത്താവ് മനുഷ്യനെ ശിക്ഷിക്കുന്പോള് അവനു പ്രിയങ്കരമായ തിനെയെല്ലാം എന്തിനെപ്പോലെ നശിപ്പിക്കുന്നു എന്നാണ് 39ാം സങ്കീര്ത്തനം പറയുന്നത്?
7. ഒരു ഭക്തന്റെ യഥാര്ത്ഥ സന്തോഷം എന്താണെന്നാണ് 40ാം സങ്കീര്ത്തനത്തില് പറയുന്നത്?
8. കഷ്ടതയുടെ നാളില് കര്ത്താവ് അവനെ രക്ഷിക്കും. ആരെക്കുറിച്ചാണ് 42ാം സങ്കീര്ത്തനം ഇങ്ങനെ പറയുന്നത്?
9. സീറോ മലബാര് സഭയുടെ മദ്ധ്യപ്രദേശിലെ ജഗദല്പൂര് രൂപതയുടെ പുതിയ മെത്രാന് ആര്?
10. പരിശുദ്ധ പിതാവ് ഫ്രാന്സീസ് പാപ്പ പ്രസിദ്ധീകരിച്ച ചാക്രിക ലേഖനത്തിന്റെ പേര്?
ബൈബിള് ക്വിസ് ശരിയുത്തരങ്ങള് ആഗസ്റ്റ്
1. പതിനഞ്ചാം സങ്കീര്ത്തനം 2. ദുരിതം 3. കര്ത്താവിന്റെ വിധിയെക്കുറിച്ച് 4. രാജാവിന്റെ വിജയത്തിനുവേണ്ടി 5. ഇസ്രായേലിന്റെ സ്തുതിയുടെ സിംഹാസനത്തില് 6. കളങ്കമറ്റ കൈകളും നിര്മ്മലമായ ഹൃദയവും ഉള്ളവര് 7. പ്രബലനും ശക്തനുമായ കര്ത്താവ് 8. പാതാളത്തില് പതിക്കുന്നവനെപ്പോലെ 9. ഫാ. സെബാസ്റ്റ്യന് ലോറന്സ്. 10. സെദ വെക്കാന്തേ
Post A Comment:
0 comments: