മാമ്മോദീസയുടെ തിയ്യതിയും സമയവും വികാരിയച്ചനുമായി ആലോചിച്ച് തീരുമാനിക്കുക.
മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തിയെ സംബന്ധിച്ച് മാമ്മോദീസ രജിസ്റ്ററിലേക്ക് ആവശ്യമുള്ള വിവരങ്ങള്‍ പള്ളിയില്‍ നിന്ന് നല്‍കുന്ന നിശ്ചിത ഫോറത്തില്‍ കൃത്യമായി പൂരിപ്പിച്ച് മാമ്മോദീസയ്‌ക്കു മുമ്പേ പള്ളിയില്‍ നല്‍കേണ്ടതാണ്.
കുട്ടിയുടെ പേര് ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നത് ഉചിതമാണ്.
കുട്ടിയുടെ മാമ്മോദീസപ്പേരും (വിശുദ്ധരുടെ പേരുകളാണ് ഉത്തമം) വിളിപ്പേരും കൃത്യമായി എഴുതിയിരിക്കണം.
മാമ്മോദീസ കഴിഞ്ഞാല്‍ മാമ്മോദീസക്കുറി മാമ്മോദീസ സ്വീകരിച്ച വ്യക്തിയുടെ സ്വന്തം ഇടവയില്‍ കൊണ്ടുപോയി ചേര്‍ക്കേണ്ടതാണ്..
തലതൊട്ടപ്പനും തലതൊട്ടമ്മയും സ്വന്തം ഇടവക വികാരിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്..
Post A Comment:
0 comments: