തിന്മയുടെ സംസ്ക്കാരത്തിനെതിരെ യുവജനങ്ങള്‍ പ്രതിഷേധസ്വരം ഉയര്‍ത്തണമെന്ന് പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളോട് ആഹ്വാനംചെയ്തു. വടക്കെ ഇറ്റലിയിലെ പിയച്ചെന്‍സ്സാ-ബോബിയോ രൂപതയില്‍നിന്നും
ആഗസ്റ്റ് 28-ാം തിയതി ബുധനാഴ്ച തങ്ങളുടെ മെത്രാനോടൊപ്പം വത്തിക്കാനിലെത്തിയ യുവജനങ്ങള്‍ക്കു നല്കിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍വച്ചാണ് 500-പേരടങ്ങുന്ന യുവജന സംഘത്തോടും അവരുടെ മെത്രാന്‍, ബിഷപ്പ് ജിയാന്നി അബ്രോസുമായും പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്.
നന്മ, സത്യം, സൗന്ദര്യം എന്നീ മൂല്യങ്ങളുടെ പ്രയോക്താക്കളും സ്രോതസ്സുക്കളുമാണ് യുവജനങ്ങളെന്നും, അവയെ നശിപ്പിക്കുന്ന ഇന്നത്തെ വിപരീത സംസ്ക്കരത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ട ഉത്തരവാദിത്തം യുവജനങ്ങള്‍ക്കുണ്ടെന്നും ഹ്രസ്വപ്രഭാഷണത്തില്‍ പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു.
ഭാവിയുടെ പ്രയോക്താക്കളായ യുവജനങ്ങള്‍ പ്രത്യാശയുടെ പ്രബോധകരും സ്രോതസ്സുക്കളുമാണെന്നും പാപ്പാ പ്രസ്താവിച്ചു. നല്ലൊരു ഭാവി നിര്‍മ്മിക്കാന്‍ കരുത്തുള്ളവര്‍ മദ്യത്തിന്‍റെയും മയക്കുരുന്നിന്‍റേതുമായ നശീകരണ സംസ്ക്കാരത്തില്‍പ്പെട്ട് അവരുടെ വളര്‍ച്ച നശിപ്പിക്കരുതെന്നും, മറിച്ച്
തിന്മയുടെ നശീകരണ സംസ്ക്കാരത്തെ ചെറുക്കുകയും, അവയ്ക്കെതിരെ പ്രതിഷേധ സ്വര്‍മുയര്‍ത്തുകയും ചെയ്യേണ്ടവരാണ് യുവജനങ്ങളെന്നും പാപ്പാ യുവജനങ്ങളോട് ആഹ്വാനംചെയ്തു.
പാപ്പായുടെ പ്രഭാഷണത്തെ തുടര്‍ന്ന് രൂപതാ മെത്രാന്‍ ബിഷപ്പ് അബ്രോസിയോ യുവജനങ്ങളുടെ പേരില്‍ പാപ്പായ്ക്ക് നന്ദിപറഞ്ഞു. ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുവാനും വളര്‍ത്തുവാനുമാണ് വിശ്വാസവര്‍ഷത്തില്‍ യുവജനങ്ങള്‍ പത്രോസ്ലീഹായുടെ സന്നിധിയില്‍ തീര്‍ത്ഥാടകരായി എത്തിയതെന്നും, ഇത്തരുണത്തില്‍ അവര്‍ക്കു ലഭിച്ച പാപ്പായുടെ സാന്നിദ്ധ്യത്തിന്‍റെ അപൂര്‍വ്വനിമിഷങ്ങള്‍ ഹൃദയസ്പര്‍ശിയും അനുഗ്രഹദായകവുമായിരുന്നെന്നും ബിഷപ്പ് അബ്രോസ് നന്ദിപ്രകടനത്തില്‍ അറിയിച്ചു.
Reported : nellikal, sedoc

Post A Comment:
0 comments: