Pavaratty

Total Pageviews

5,985

Site Archive

പാവറട്ടി തിരുനാള്‍ മേളക്കന്പക്കാര്‍ക്കും ആവേശമാകും

Share it:
spencer061 by spencerpvt
spencer061, a photo by spencerpvt on Flickr.
തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ മേളക്കന്പക്കാര്‍ക്കും ആവേശമാകും. തിരുനാള്‍ ആവേശം വാനോളമുയര്‍ത്താന്‍ പ്രസിദ്ധ മേളവിദഗ്ധരാണ് ഇത്തവണ പാവറട്ടിയിലെത്തുന്നത്. ഇന്ന് രാത്രി 7ന് തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലാമണ്ഡലം അനന്തകൃഷ്ണനും വൈക്കം വിശ്വനും നയിക്കുന്ന പഞ്ചവാദ്യമേളം ദേവാലയമുറ്റത്ത് അരങ്ങേറും.

നാളെ ഉച്ചക്ക് രണ്ടിന് വടക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നയിക്കുന്ന നടയ്ക്കല്‍മേളം നടക്കും. മട്ടന്നൂരിന്‍റെ ശരീര ചലനങ്ങളും ഭാവമാറ്റങ്ങളും മേള പ്രേമികളെ ആവേശംകൊള്ളിക്കും.

തിരുനാള്‍ എട്ടാമിട ദിനമായ മേയ് ആറിന് തെക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തില്‍ നൂറ്റിയൊന്നംഗ കലാകാരന്മാര്‍ അണിനിരക്കുന്ന തിരുസന്നിധി മേളം അരങ്ങേറും. പ്രശസ്തരും പ്രഗത്ഭരുമായ മേള വിദ്വാന്മാരുടെ സാന്നിധ്യം തിരുനാളിനെത്തുന്ന മേളാസ്വാദകരുടെ മനം നിറയ്ക്കും.
Share it:

EC Thrissur

2012

feast

feature

News

The Grand Feast 2012

അറിയിപ്പുകള്‍

Post A Comment:

0 comments: