ജെയിന്‍ സിംഗിള്‍സ്, സെന്‍റ് അല്‍ഫോന്‍സ യൂണിറ്റ്
സഹരക്ഷകയാം അമ്മേ മാതാവേ
നിന്‍ സവിധേ വന്നണയുന്നു നിന്‍ മക്കള്‍
നിന്‍ ജീവിത മാതൃക പിഞ്ചെല്ലാനെന്നും
അമ്മേ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു
പുല്‍ക്കൂട്ടില്‍ പിറന്ന ദൈവകുമാരനെ
വാരിപുണര്‍ന്ന് ചുംബനമേകിയോളം
നിന്‍ ത്യാഗത്തിന്‍ മാതൃക പിഞ്ചെല്ലാനെന്നും
അമ്മേ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു
കാല്‍വരിക്കുന്നിലെ സഹനബലിയേ
മടിയില്‍ കിടത്തി സമര്‍പ്പിച്ചോളെ
നിന്‍ അര്‍പ്പണത്തിന്‍ മാതൃക പിഞ്ചെല്ലാനെന്നും
അമ്മേ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു
പെന്തകുസ്താ നാളില്‍ ശ്ലീഹരോടൊപ്പം
മിശിഹാ ശരീരത്തെ പടുത്തുയര്‍ത്തവളേ
നിന്‍ പ്രേഷിത മാതൃക പിഞ്ചെല്ലാനെന്നും
അമ്മേ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു
Post A Comment:
0 comments: