Pavaratty

Total Pageviews

5,987

Site Archive

പാവറട്ടി തിരുനാളിന് അഞ്ചു വെടിക്കെട്ട്

Share it:
spencer010 by spencerpvt
spencer010, a photo by spencerpvt on Flickr.
വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് വെടിക്കെട്ടിന്് ചാരുതപകരാന്‍ വര്‍ണമനോഹരമായ പുത്തന്‍ അമിട്ടുകളും അവതരിപ്പിക്കും. കുണ്ടന്നൂര്‍ സുന്ദരാക്ഷനും ദേവകി രാജനുമാണ് ഇത്തവണ തിരുനാളിന് വര്‍ണവിസ്മയം തീര്‍ക്കുന്നത്. കാര്‍ഗില്‍, വെള്ളിപകിരി, താമര, സൂര്യകാന്തി തുടങ്ങിയ അമിട്ടുകള്‍ വെടിക്കെട്ടിന്‍റെ ശോഭകൂട്ടും. ഇന്നും നാളെയും മറ്റന്നാളുമായി നടക്കുന്ന തിരുനാളിനോടനുബന്ധിച്ച് അഞ്ചു വെടിക്കെട്ടുകളാണ് ഉണ്ടാവുക.

ഇന്ന് ദീപാലങ്കരാത്തിന്‍റെ ഉദ്ഘാടനത്തിനു ശേഷം ഇലക്ട്രിക്കല്‍ തൊഴിലാളികളുടെ നേതൃത്വത്തിലും ശനിയാഴ്ച വൈകീട്ട് കൂടുതുറക്കലിന് ശേഷം പള്ളിവെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തിലും ഞായറാഴ്ച പുലര്‍ച്ചെ ഒന്നിന് തെക്ക് ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തിലും ഞായറാഴ്ച രാവിലെ തിരുനാള്‍ ദിവ്യബലിക്ക് ശേഷം ഇടവകയിലെ നിര്‍മാണ തൊഴിലാളികളുടെ നേതൃത്വത്തിലും രാത്രി എട്ടിന് വടക്കു വിഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തിലും കരിമരുന്ന് കലാപ്രകടനം നടക്കും.
Share it:

EC Thrissur

2012

feast

feature

News

The Grand Feast 2012

അറിയിപ്പുകള്‍

Post A Comment:

0 comments: