Pavaratty

Total Pageviews

5,983

Site Archive

പാവറട്ടിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

Share it:


വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് പാവറട്ടിയില്‍ ശനിയാഴ്ച ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി എസ്‌ഐ പി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. വൈകീട്ട് 5 മുതല്‍ നിയന്ത്രണം നിലവില്‍ വരും. കാഞ്ഞാണി, പറപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മനപ്പടിയിലും ചാവക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ സംസ്‌കൃത കോളേജ് ജങ്ഷനിലും ചിറ്റാട്ടുകര ഭാഗത്ത്‌നിന്ന് വരുന്ന വാഹനങ്ങള്‍ കള്‍ചറല്‍ സെന്ററിന് സമീപത്തും നിര്‍ത്തി യാത്രക്കാരെ ഇറക്കി തിരിച്ചുപോകണം. ചെറുവാഹനങ്ങള്‍ക്ക് മൂന്നിടത്ത് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ നേരത്തെ എത്തുന്ന ചെറുവാഹനങ്ങള്‍ക്ക് പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യാം. പള്ളി നടയിലും പരിസരത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
Share it:

EC Thrissur

2012

feast

The Grand Feast 2012

അറിയിപ്പുകള്‍

Post A Comment:

0 comments: