Pavaratty

Total Pageviews

5,981

Site Archive

ആരോഗ്യവകുപ്പ് പരിശോധന നടത്തി

Share it:
തിരുനാളിനോടനുബന്ധിച്ച് ആരോഗ്യവകുപ്പ് പ്രദേശത്ത് മിന്നല്‍ പരിശോധന നടത്തി. ഹോട്ടലുകളിലും പാനീയ കടകളിലും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷണപദാര്‍ഥങ്ങള്‍ ഈച്ച, പൊടി എന്നിവ കടക്കാത്തവിധം അടച്ച് സൂക്ഷിക്കണം. നിറങ്ങളും രാസപദാര്‍ഥങ്ങളും ചേര്‍ത്ത പാനീയങ്ങളും വില്‍ക്കാന്‍ പാടില്ല. പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകി ഉപയോഗിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കി.

നേര്‍ച്ച ഊട്ട് തയ്യാറാക്കുന്ന പാചകപ്പുരയിലും സംഘം പരിശോധന നടത്തി. ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതുമായ തൊഴിലാളികളെ പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡ് നല്‍കി. മുല്ലശ്ശേരി സാമൂഹിക ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ബീന മൊയ്തീന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. രാമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം തിരുനാള്‍ ദിവസം വരെ രംഗത്തുണ്ടാകും.
Share it:

EC Thrissur

2012

feast

The Grand Feast 2012

അറിയിപ്പുകള്‍

Post A Comment:

0 comments: