പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ വി. യൗസേപ്പിതാവിന്റെ 136-ാം ഊട്ട് തിരുനാളിനോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ 10ന് തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്റെ നേതൃത്വത്തില്‍ നൈവേദ്യ പൂജയ്ക്കുശേഷം നേര്‍ച്ചഭക്ഷണ ആശീവാദവും നേര്‍ച്ചയൂട്ടും ആരംഭിക്കും. പള്ളി പാരിഷ് ഹാളില്‍ വിപുലമായ സൗകര്യങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഒന്നരലക്ഷം പേര്‍ക്ക് നേര്‍ച്ചയൂട്ട് നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഊട്ട് സദ്യക്ക് ചോറ്, സാമ്പാര്‍, ഉപ്പേരി, അച്ചാര്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് നേര്‍ച്ചഭക്ഷണം വിതരണം ചെയ്യും. തിരുനാള്‍ ഊട്ടിന് എത്താന്‍ കഴിയാത്തവര്‍ക്ക് അരി, അവില്‍, ചോറ് എന്നീ നേര്‍ച്ച പാക്കറ്റുകള്‍ വിതരണം ചെയ്യും. ഇതിനായി 50,000 അരി, അവില്‍ പാക്കറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. കെ.പി. ജോസ്, ടി.എല്‍. ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് നേര്‍ച്ചയൂട്ടിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.
നടയ്ക്കല്‍ മേളം, കൂടുതുറക്കല്‍ ശുശ്രൂഷ, തെക്ക് ഭാഗം വെടിക്കെട്ട് ഇന്ന്

Post A Comment:
0 comments: